കേ​ര​ള കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Monday, April 12, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ൽ ലോ​കാ​യു​ക്ത കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ.​കെ. കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സ്വ​ജ​ന​പ​ക്ഷ​പാ​തം കാ​ട്ടി​യെ​ന്നും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്നും അ​തി​നാ​ൽ ത​ന്നെ മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും വ്യ​ക്ത​മാ​യി​ത്ത​ന്നെ ലോ​കാ​യു​ക്ത വി​ധി​യി​ൽ പ​റ​യു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ധാ​ർ​മി​ക​ത അ​ൽ​പ​മെ​ങ്കി​ലും ബാ​ക്കി​യു​ണ്ടെ ങ്കി​ൽ മു​ഖ്യ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി എ​ഴു​തി വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പ​ട്ടു. എം.​ആ​ബേ​ൽ ടൈ​റ്റ​സ്, ശി​വ​രാ​ജ​ൻ, ക​ള്ളി​ക്കാ​ട് സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.