ഫാ.ഫി​ലി​പ് ആ​നി​യി​ലിന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷിച്ചു
Monday, April 12, 2021 11:47 PM IST
നെ​ടു​മ​ങ്ങാ​ട്: പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ. ​ഫി​ലി​പ് ആ​നി​യി​ൽ ഒ​ഐ​സി​ക്ക് നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഫാ. ​ഫി​ലി​പ്പ് ആ​നി​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​സി​റി​ൽ ആ​ന​ന്ദ് ഒ​ഐ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു മൈ​ക്കി​ൾ ഒ​ഐ​സി, സി​സ്റ്റ​ർ സൗ​മി​നി എ​സ്ഐ​സി, ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ട്ര​സ്റ്റി ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യു​ടെ​യും ഭ​ക്ത​സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഫി​ലി​പ് ആ​നി​യി​ലി​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.