വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സ്: രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ടു
Monday, April 12, 2021 11:47 PM IST
പോത്തൻകോട്: പ​ള്ളി​പ്പു​റ​ത്ത് വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് നൂ​റു പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളു​ടെ രേ​ഖാ​ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റ​ത്ത് ടെ​ക്നോ സി​റ്റി​ക്ക് സ​മീ​പ​ത്തു​വ​ച്ച് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ സ​മ്പ​ത്തി​നെ ആ​ക്ര​മി​ച്ചാ​ണ് സ്വ​ർ​ണം ക​വ​ർ​ന്ന​ത്.
പ്ര​തി​ക​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും സൂ​ച​ന​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ ആ​യി​രു​ന്ന​തി​നാ​ൽ ന​മ്പ​ർ വ്യ​ക്ത​മാ​കു​ന്നി​ല്ല എ​ന്ന​ത് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ക​യാ​ണ്.
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സി.​എ​സ്.​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​പു​രം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന്. സ​മ്പ​ത്ത് സ​ഞ്ച​രി​ച്ച കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യ ക​വ​ർ​ച്ചാ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം സ്വ​ർ​ണം ക​വ​രു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം സ​മ്പ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു ല​ക്ഷ്മ​ണ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
സ​മ്പ​ത്ത് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു മു​ന്നി​ലും പി​ന്നി​ലു​മാ​യെ​ത്തി​യ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ലി​ലെ ഒ​രു ജ്വ​ല്ല​റി​യി​ലേ​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​മാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.