പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ; പു​ലി​യ​ല്ലെ​ന്ന് വ​നം​വ​കു​പ്പ്
Monday, April 12, 2021 11:44 PM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട്ട് കാ​വു​വി​ള​യി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. ക​ണ്ട​ത് പു​ലി​യെ ആ​യി​രി​ക്കി​ല്ലെ​ന്ന് വ​നം വ​കു​പ്പ്. കാ​വു​വി​ള പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജി​തി​നാ​ണ് പു​ലി​യെ ക​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. മ​ഞ്ഞ നി​റ​ത്തി​ൽ നാ​യ​യേ​ക്കാ​ൾ വ​ലി​പ്പ​മു​ള്ള ജീ​വി​യെ​യാ​ണ് ക​ണ്ട​തെ​ന്ന് ജി​തി​നും ജി​തി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും പ​റ​യു​ന്നു. സ്ഥ​ല​ത്ത് നി​ന്നും ല​ഭി​ച്ച കാ​ൽ​പ്പാ​ടു​ക​ൾ പു​ലി​യു​ടേ​ത​ല്ലെ​ന്നാ​ണ് വനം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ക​ണ്ട​ത് കാ​ട്ടു​പൂ​ച്ച​യോ മ​റ്റോ ആ​കാ​മെ​ന്നാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഈ ​പ​രി​സ​ര​ത്ത് മ​റ്റു ജീ​വി​ക​ൾ അ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി ഒ​രു തെ​ളി​വും ല​ഭി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്ന് ഇ​തു​പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ കൂ​ട് സ്ഥാ​പി​ക്കു​മെന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
കാ​വു​വി​ള​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​വി​ടെ രാ​ത്രി പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പോ​ത്ത​ൻ​കോ​ട് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ൺ പ​റ​ഞ്ഞു.