നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ​ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ വൈ​കു​ന്നു
Monday, April 12, 2021 11:44 PM IST
നെ​ടു​മ​ങ്ങാ​ട് : അ​ന​സ്തേ​ഷ്യ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക​ള്‍ വൈ​കു​ന്ന​താ​യി പ​രാ​തി. നേ​ര​ത്തെ മൂ​ന്നു​ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ദ്ദേ​ഹ​മാ​ക​ട്ടെ വ​ര്‍​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി തു​ട​രു​ന്ന ആ​ളാ​ണ്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട രോ​ഗി​ക​ളാ​ണ് ശ​സ്ത്ര​ക്രി​യ വൈ​കു​ന്ന​തി​നാ​ല്‍ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ജ​ന​റ​ല്‍​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ശ​സ്ത്ര​ക്രി​യ​ക​ള്‍ പ​ല​വ​ട്ട​മാ​ണ് മാ​റ്റി​വ​ച്ച​തെ​ന്നും പ്ര​തി​മാ​സം വ​ലു​തും ചെ​റു​തു​മാ​യി നാ​നൂ​റി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ന്നി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ​താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു.
ഓ​രോ ത​വ​ണ​യും എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി ശ​സ്ത്ര​ക്രി​യ​യ്ക്ക് എ​ത്തു​മ്പോ​ള്‍ മാ​റ്റി​വ​ച്ച​താ​യ അ​റി​യി​പ്പാ​ണ് കി​ട്ടു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​ടു​ത്ത ഓ​പ്പ​റേ​ഷ​ന്‍ തീ​യ​തി​യ്ക്ക് വ​രു​മ്പോ​ള്‍ കോ​വി​ഡ് ഉ​ള്‍​പ്പെ​ടേ​യു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ള്‍.
ഗൈ​ന​ക്കോ​ള​ജി​വി​ഭാ​ഗ​ത്തി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. അ​ന​സ്തേ​ഷ്യ ഡോ​ക്ട​റു​ടെ സേ​വ​നം കു​റ​ഞ്ഞ​തോ​ടെ ഈ ​വി​ഭാ​ഗ​ത്തി​ലെ ശ​സ്ത്ര​ക്രി​യ​ക​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​ഞ്ഞു. സി​സേ​റി​യ​ന്‍, പ്ര​സ​വം​നി​ര്‍​ത്ത​ല്‍ ശ​സ്ത്ര​ക്രി​യ, മ​റ്റ് വ​ലി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ എ​ന്നി​വ​യെ​ല്ലാം പ​ല​പ്പോ​ഴും നീ​ട്ടി​വ​യ്ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ഇ​ത് ഡോ​ക്ട​ര്‍​മാ​രു​ടെ ഇ​ട​യി​ല്‍ വ​ലി​യ പ​രാ​തി​ക​ള്‍​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മൂ​ന്നു അ​ന​സ്തേ​ഷ്യ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം വേ​ണ്ടി​ട​ത്താ​ണ് ഒ​രാ​ള്‍ ജോ​ലി​നോ​ക്കു​ന്ന​ത്. ഓ​രോ ആ​ഴ്ച​യി​ലും കൃ​ത്യ​മാ​യ എ​ണ്ണം രോ​ഗി​ക​ളെ മാ​ത്ര​മേ അ​ന​സ്തേ​ഷ്യ​യ്ക്കു വി​ധേ​യ​മാ​ക്കൂ എ​ന്ന ഡോ​ക്ട​റു​ടെ ക​ടും​പി​ടു​ത്ത​വും പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ഓ​രോ ദി​വ​സ​വും ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍ ഓ​രോ വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി​യാ​ണ് മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​ത്.