വി​ഷു​വെ​ത്തി ക​ണികാ​ണാ​ൻ കൃ​ഷ്ണ രൂ​പ​ങ്ങ​ളും
Monday, April 12, 2021 11:44 PM IST
നേ​മം : വി​ഷു​വി​നു ക​ണി കാ​ണാ​നു​ള്ള കൃ​ഷ്ണ രൂ​പ​ങ്ങ​ളു​മാ​യി തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ സ​ജീ​വ​മാ​യി.ക​ര​മ​ന - നേ​മം ദേ​ശീ​യ പാ​ത​യി​ൽ ക​ണ്ണ​ന്മാ​രു​ടെ വി​വി​ധ രൂ​പ​ങ്ങ​ളാ​ണ് വി​ൽ​പ്പ​ന​യ്ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലും ആ​കൃ​തി​യി​ലു​മു​ള്ള ശ്രീ​കൃ​ഷ്ണ പ്ര​തി​മ​ക​ളാ​ണ് ദേ​ശീ​യ പാ​ത​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന​ത്. പ്ലാ​സ്റ്റ​ർ ഓ​ഫ് പാ​രീ​സി​ൽ നി​ർ​മി​ച്ച കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ൾ​ക്ക് 150 മു​ത​ൽ 600 രൂ​പ​വ​രെ​യാ​ണ് വി​ല. നേ​മം പ​ള്ളി​ച്ച​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ത​മ്പ​ടി​ച്ച് ഇ​വ നി​ർ​മി​ച്ച് ദേ​ശീ​യ പാ​ത​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ സം​ഘം വി​റ്റ​ഴി​ക്കു​ന്ന​ത്. വി​ഷു പ്ര​മാ​ണി​ച്ച് ഒ​രാ​ഴ്ച കാ​ല​മാ​ണ് ശ്രീ ​കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ൾ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കു​ന്ന​ത്.​രാ​ജ​സ്ഥാ​നി​ൽ നി​ന്നും വ​ന്ന സം​ഘ​മാ​ണ് ഇ​വ​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. വി​ഷു​ദി​വ​സം ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ന്ന​പ്പു​ക്ക​ളും ഓ​ട്ട് ഉ​രു​ളി​യി​ൽ കാ​ഴ്ച​യ്ക് മം​ഗ​ള​ക​ര​മാ​യ ദ്ര​വൃ​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​വും നി​ല​വി​ള​ക്കും ഫ​ല​ങ്ങ​ളും വ​ച്ചാ​ണ് ക​ണി​കാ​ണു​ന്ന​ത്.