മീ​ഡി​യ സി​റ്റി ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ: വി.​എ​ല്‍.നി​ഷ ജ​ന​പ്രി​യ നാ​യി​ക
Monday, April 12, 2021 11:44 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഫ​സ്റ്റ് ബെ​ല്ലി​ലെ ര​ണ്ടാം ക്ലാ​സ്‌ കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യ്ക്ക് ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ജ​ന​പ്രി​യ നാ​യി​ക പു​ര​സ്കാ​രം.
ബാ​ല്യ കൗ​മാ​ര​ങ്ങ​ളി​ൽ വ​ഴി മാ​റി പോ​കു​ന്ന​വ​രെ നേ​ർ​വ​ഴി​യി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ക​ഥ പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്രം "എ​ന്ന് സ്വ​ന്തം അ​മ്മ'​യി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് കാ​ഞ്ഞി​രം​കു​ളം മു​ള്ളു​ക്കാ​ട് സ്വ​ദേ​ശി​നി വി.​എ​ല്‍. നി​ഷ​യ്ക്ക് മീ​ഡി​യ സി​റ്റി ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ല്‍ ജ​ന​പ്രി​യ നാ​യി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ‌ലൂ​ര്‍​ദ്ദു​പു​രം സെ​ന്‍റ് ഹെ​ല​ന്‍​സ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് നി​ഷ.

റെ​യി​ൽ​വേ
ട്രാ​ക്കി​ലേ​ക്ക് മ​രം വീ​ണ് ട്രെയിൻ ഗ​താ​ഗ​തം
ഭാ​ഗി​ക​മാ​യി
ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പേ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി ട്രെ​യി​ൻ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. വൈ​കു​ന്നേ​രം 6.30 ന് ​പേ​ട്ട റെ​യി​ൽ​വേ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്.
റെ​യി​ൽ​വേ ലൈ​നി​ലേ​ക്ക് വീ​ണെ​ങ്കി​ലും ലൈ​നു​ക​ൾ പൊ​ട്ടാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ച​രി​ഞ്ഞു. ര​ണ്ടു ട്രാ​ക്കി​ലാ​യി​വീ​ണ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തോ​ടെ​യാ​ണ് ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.