മ​ഹാ​ത്മ​ജി​യു​ടെ ചി​ന്ത​ക​ൾ മ​റ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ആ​പ​ത്ത്: എ.​കെ.​ആ​ന്‍റ​ണി
Monday, April 12, 2021 12:09 AM IST
നേ​മം: മ​ഹാ​ത്മ​ജി​യു​ടെ ചി​ന്ത​ക​ൾ മ​റ​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ആ​പ​ത്താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മ​ിറ്റി അം​ഗം എ.​കെ.​ആ​ന്‍റ​ണി. ദ​ണ്ഡി​യാ​ത്ര​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന സം​സ്ഥാ​ന ത​ല പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ലോ​ക ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ഴ്‌വി പോ​ലു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഉ​പ്പ് കു​റു​ക്കി മ​ഹാ​ത്മ​ജി ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് എ​തി​രേ പു​തി​യ സ​മ​ര മു​ഖം തു​റ​ന്ന​ത്. ഉ​പ്പി​ന് നി​കു​തി ചു​മ​ത്തി​യ​തി​ന് എ​തി​രേ രാ​ജ്യ​ത്തെ ആ​ക​മാ​നം പി​ടി​ച്ചു കു​ലു​ക്കി​യ സ​മ​ര മു​റ അ​യി​രു​ന്നു അ​ത്.
കാ​ലം ഇ​ത്ര​യും ക​ട​ന്നു പോ​യി​ട്ടും ദ​ണ്ഡി​യാ​ത്ര​യു​ടെ പ്ര​സ​ക്തി ന​ഷ്ടപെ​ട്ടി​​ല്ലെ​ന്നും ആ​ന്‍റ​ണി പ​റ​ഞ്ഞു. ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി പ്ര​സി​ഡ​ന്‍റും മു​ൻ മ​ന്ത്രി​യു​മാ​യ വി.​സി. ക​ബീ​ർ മാ​സ്റ്റ​ർ എ.​കെ ആ​ന്‍റ​ണി​യി​ൽ നി​ന്നും ലോ​ഗോ ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ്പ​റ നാ​രാ​യ​ണ​ൻ ,ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ര​ശു​വ​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ ,സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഗി​രി കൃ​ഷ്ണ​ൻ ,ന​ദീ​റ സു​രേ​ഷ്,സാം​സ്കാ​രി​ക സ​മി​തി ക​ൺ​വീ​ന​ർ ബി​ന്നി സാ​ഹി​തി ,യു​വ​ജ​ന സ​മ​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ഭി​ജി​ത്ത് ,സെ​ക്ര​ട്ട​റി ബി.​ജെ .അ​രു​ൺ ,ബാ​ദു​ഷാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .