നെ​ടു​മ​ങ്ങാ​ട് സെന്‍റ് തോ​മസ് ദേ​വാ​ല​യ തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, April 12, 2021 12:09 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സെന്‍റ് തോമസ് ദേ​വാ​ല​യ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യ്ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത്, ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം, ഫാ. ​മാ​ത്യു ചൂ​ര​വ​ടി തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ത്തി.

പ​രി​ശോ​ധ​ന​ക​ളോ
നി​രീ​ക്ഷ​ണ​മോ ഇ​ല്ലാ​തെ
അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വും പോ​ക്കും

വി​ഴി​ഞ്ഞം: പ​രി​ശോ​ധ​ന​ക​ളോ നി​രീ​ക്ഷ​ണ​മോ ഇ​ല്ലാ​തെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വും പോ​ക്കും സാ​മൂ​ഹ്യ പ്ര​ശ്ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ൽ.​തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു ന​ൽ​കാ​ൻ ക്യാ​മ്പ് ന​ട​ത്തി​പ്പു​കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​പ്ര​ത്യേ​ക മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളോ, നി​യ​മ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ക്യാ​മ്പ് കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് പോ​ലീ​സും പ​റ​യു​ന്നു. പ​ശ്ചി​മ ബം​ഗാ​ൾ , ജാ​ർ​ഖ​ണ്ഡ്, ബീ​ഹാ​ർ, ഒ​റീ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് കേ​ര​ള​ത്തി​ൽ തൊ​ഴി​ൽ തേ​ടി​യെ​ത്തി​യി​ട്ടു​ള്ള​ത്.
ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് പോ​യ തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് വ​ന്ന​തോ​ടെ കൂ​ട്ട​മാ​യി തി​രി​ച്ചെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ടി​ടാ​നും ഹോ​ളി പോ​ലു​ള്ള ഉ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്തും നൂ​റ് ക​ണ​ക്കി​ന് പേ​ർ വീ​ണ്ടും നാ​ട്ടി​ലേ​ക്ക് വ​ണ്ടി​ക​യ​റി. കോ​വി​ഡ് പ​ട​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് തി​രി​ച്ചെ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​നു പോ​ലും മെ​ന​ക്കെ​ടാ​തെ തൊ​ഴി​ൽ തേ​ടി​യി​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക്കി​ട വ​രു​ത്തി​യി​ട്ടു​ണ്ട്.