മ​ഴ പെ​യ്​തു; ക​ള്ളി​ക്കാ​ട്ട് വെ​ള്ള​ക്കെ​ട്ട്
Monday, April 12, 2021 12:09 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യോ​ര​ഹൈ​വേ നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രി​യ​ത​മൂ​ലം ക​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​രോ​പ​ണം. ക​ന​ത്ത മ​ഴ​യ​ത്തു​പോ​ലും വെ​ള്ളം ക​യ​റാ​ത്ത ക​ള്ളി​ക്കാ​ട്ട് ഇ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ക​ള്ളി​ക്കാ​ട് ജം​ഗ്ഷ​നി​ൽ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് പു​ന​സ്ഥാ​പി​ച്ചി​ല്ല. മാ​ത്ര​മ​ല്ല ക​ലു​ങ്ക് പൂ​ർ​ണ​മാ​യും മൂ​ടു​ക​യും ചെ​യ്തു. ജം​ഗ്ഷ​നി​ൽ നി​ന്ന്
നെ​യ്യാ​റി​ലേ​യ്ക്ക് ഒ​ഴു​കു​ന്ന നീ​ർ​ച്ചാ​ൽ മ​ണ്ണി​ട്ടു​നി​ക​ത്തി​യ​ത് മൂ​ലം മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ളം ജം​ഗ്ഷ​നി​ൽ കെ​ട്ടി നി​ന്ന​തു കാ​ര​ണം റോ​ഡി​നെ​ക്കാ​ൾ താ​ഴ്ന്നു​കി​ട​ക്കു​ന്ന ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ശാ​സ്ത്രീ​യ​മാ​യി ക​ലു​ങ്ക് ഉ​ൾ​പ്പ​ടെ നി​ർ​മിക്ക​ണ​മെ​ന്നും വെ​ള്ളം നെ​യ്യാ​റി​ലേ​ക്ക് ഒ​ഴു​കി​പോ​കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശ​ക്ത​മാ​ണ്.