ക​വ​ടി​യാ​റി​ലെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Monday, April 12, 2021 12:04 AM IST
പേ​രൂ​ർ​ക്ക​ട : തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ൻ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ക​വ​ടി​യാ​ർ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

20 ല​ക്ഷം രൂ​പ​യാ​ണ് പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി​യ​ത്. സു​ര​ക്ഷി​ത​മാ​യ ചു​റ്റു​മ​തി​ൽ, ഫൗ​ണ്ട​ൻ, ആ​ധു​നി​ക​രീ​തി​യി​ലു​ള്ള പു​തി​യ ക​ളി​ക്കോ​പ്പു​ക​ളു​ടെ നി​ർ​മാ​ണം, ഒ​രു ടോ​യ്‌​ല​റ്റ്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നു​ള്ള വി​ശ്ര​മ​മു​റി, ഇ​ന്‍റ​ർ​ലോ​ക്ക് ടൈ​ലു​ക​ൾ പ​തി​പ്പി​ച്ച ന​ട​പ്പാ​ത, പു​തി​യ ഇ​രി​പ്പി​ടം, തെ​രു​വു​വി​ള​ക്കു​ക​ൾ എ​ന്നി​വ​യെ​ല്ലാം പാ​ർ​ക്കി​ൽ ഒ​രു​ക്കും.

മു​മ്പ് ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷ​ത്തി​ന് മു​മ്പാ​ണ് ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പാ​ർ​ക്കി​ലെ​ത്തി​യി​രു​ന്നു. ക​ളി​ക്കോ​പ്പു​ക​ൾ ദ്ര​വി​ച്ച് പൊ​ട്ടി​വീ​ണ​തോ​ടെ കു​ട്ടി​ക​ൾ ഇ​ങ്ങോ​ട്ട് വ​രാ​തെ​യാ​യി.

ഇ​തോ​ടു​കൂ​ടി​യാ​ണ് പാ​ർ​ക്ക് ന​വീ​ക​ര​ണം എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഒ​രു മാ​സം കൊ​ണ്ട് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​തി​കു​മാ​രി പ​റ​ഞ്ഞു.