കാ​ൽ​വ​ഴു​തി വീ​ണ യാത്രക്കാരൻ ബ​സി​ന​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചു
Sunday, April 11, 2021 3:54 AM IST
കൊ​ട്ടാ​ര​ക്ക​ര: ബ​സി​ൽ നി​ന്നും ഇ​റ​ങ്ങു​മ്പോ​ൾ കാ​ൽ​വ​ഴു​തി വീ​ണ വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ല​യി​ൽ​കൂ​ടി ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​രി​ച്ചു.

ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര ഗൗ​രി​യി​ൽ വി​ജ​യ​കു​മാ​റാ​ണ് (54) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.45ന് ​പു​ത്തൂ​ർ മ​ണ്ഡ​പം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. വാ​ട്ട​ർ അ​ഥോ​റി​റ്റി ശാ​സ്താം​കോ​ട്ട ഓ​ഫീ​സി​ലെ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യ വി​ജ​യ​കു​മാ​ർ സ്വ​കാ​ര്യ ബ​സി​ൽ ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നും പു​ത്തൂ​ർ ആ​റ്റു​വാ​ശേ​രി​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

മ​ണ്ഡ​പം ജം​ഗ്ഷ​നി​ൽ നി​ന്നും ഒ​രു കാ​ർ ഞാ​ങ്ക​ട​വ് റോ​ഡി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ സ്റ്റോ​പ്പെ​ത്തും മു​ൻ​പെ ബ​സ് നി​ർ​ത്തി. ഈ ​സ​മ​യം ഡോ​ർ തു​റ​ന്ന് വി​ജ​യ​കു​മാ​ർ പു​റ​ത്തേ​ക്കി​റ​ങ്ങാ​നൊ​രു​ങ്ങി​യ​തും ബ​സ് മു​ന്നോ​ട്ടെ​ടു​ത്തു. പി​ടി​വി​ട്ട് വി​ജ​യ​കു​മാ​ർ ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും പി​ൻ​ച​ക്രം ത​ല​യി​ൽ​ക്കൂ​ടി ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ഷാ​കു​മാ​രി. മ​ക​ൾ: അ​പ​ർ​ണ വി​ജ​യ​ൻ. മ​രു​മ​ക​ൻ: രാ​ഖി​ഷ് കൃ​ഷ്ണ​ൻ(​അ​ധ്യാ​പ​ക​ൻ, നി​ലി​പ്ളാ​വ് എ​ൽ​പി​എ​സ്, ചി​റ്റാ​ർ).