‌വീ​ട്ട​മ്മ​യു​ടെ മാ​ല പി​ടി​ച്ചു​പ​റി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Monday, March 8, 2021 11:53 PM IST
നേ​മം : വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​ന്‍റെ മാ​ല പി​ടി​ച്ചു​പ​റി​ച്ച​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ഇ​ട​ഗ്രാ​മം അ​ര​ക​ത്ത് ലോ​ട്ട​സ് ഹൗ​സി​ൽ സീ​താ​ല​ക്ഷ്മി​യു​ടെ (48) ന്‍റെ മാ​ല​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ പാ​പ്പ​നം​കോ​ട് വി​ശ്വം​ഭ​ര​ൻ റോ​ഡി​ൽ വ​ച്ച് പി​ടി​ച്ചു​പ​റി​ച്ച​ത്.​സം​ഭ​വ​ത്തി​ൽ ക​ര​മ​ന നെ​ടു​ങ്കാ​ട് സ്വ​ദേ​ശി​യാ​യ ആ​റു​മു​ഖ​ൻ 40) നെ ​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ബൈ​ക്കും ക​ണ്ടെ​ടു​ത്തി. സീ​താ​ല​ക്ഷ്മി രാ​വി​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് സം​ഭ​വം. എ​തി​രെ ഫോ​ണി​ൽ സം​സാ​രി​ച്ചു​വ​ന്ന ആ​റു​മു​ഖ​ൻ പി​ന്നി​ലൂ​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. സീ​താ​ല​ക്ഷ്മി നി​ല​വി​ളി​ച്ച് പി​ന്നാ​ലെ ഓ​ടു​ന്ന​ത് ക​ണ്ട് ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി നാ​ട്ടു​കാ​രും പി​ൻ​തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.