അ​റി​വ് പ്ര​കാ​ശ​ത്തി​ലേ​ക്കു​ള്ള വാ​തി​ൽ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം
Monday, March 8, 2021 11:53 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: അ​റി​വ് പ്ര​കാ​ശ​ത്തി​ലേ​ക്കു​ള്ള വാ​തി​ലാ​ണെ​ന്നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​എം. സൂ​സ​പാ​ക്യം. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ബോ​ർ​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഹാ​പ്പി​ന​സ് മ​ന്ത്ര എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം വെ​ള്ള​ന്പ​ലം ആ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റി​വ് നേ​ടു​ന്പോ​ൾ പ്ര​കാ​ശം നി​റ​യു​ന്നു.

പ്ര​കാ​ശ​മാ​യി മാ​റു​ന്പോ​ൾ നി​ങ്ങ​ൾ വി​ജ്ഞാ​ന​ത്താ​ൽ നി​റ​യും. അ​റി​വി​ന് അ​നു​സൃ​ത​മാ​യ രീ​തി​യി​ൽ ജീ​വി​ക്കു​ന്ന​തി​നു സാ​ധി​ക്ക​ണം. മ​ക്ക​ളെ അ​റി​വു സ​ന്പാ​ദി​ക്കാ​ൻ മാ​ത്രം പ്രേ​രി​പ്പി​ച്ചാ​ൽ പോ​ര, അ​റി​വി​ലൂ​ടെ പ്ര​കാ​ശ​മാ​യി ജ്വ​ലി​ച്ചു നി​ൽ​ക്കു​ന്ന​തി​നു പ്രാ​പ്ത​രാ​ക്കു​ക​യും വേ​ണം. മു​ന്നി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​നെ സ​ഹോ​ദ​ര​നാ​യി കാ​ണു​ന്ന​തി​നു സാ​ധി​ക്കു​ന്പോ​ഴാ​ണ് ന​മ്മ​ളി​ൽ പ്ര​കാ​ശം നി​റ​യു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ൾ​ക്കാ​ഴ്ച പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നു ഈ ​പു​സ്ത​ക​ങ്ങ​ൾ​ക്കു സാ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ല​ത്തീ​ൻ അ​തി​രൂ​പ​ത എ​ഡ്യൂ​ക്കേ​ഷ​ൻ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ.​ജെ. മെ​ൽ​ക​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​വൈ.​ഇ​മ്മാ​നു​വേ​ൽ, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ഫാ.​ഫി​ലി​പ് പ​റ​ക്കാ​ട്ട്(​എ​സ്ഡി​ബി), ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​കെ.​സി. നാ​യ​ർ, ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​സി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​വൈ. ഡൈ​സ​ണ്‍, ഹാ​പ്പി​ന​സ് മ​ന്ത്ര ക​ണ്‍​വീ​ണ​ർ ഷ​മ്മി ലോ​റ​ൻ​സ്, ജോ​സു​കു​ട്ടി, എ​സ്.​എ​സ്.​മ​നു, ജോ​ൾ​സ് വെ​ർ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.