കെ.​എം.​ബ​ഷീ​റി​ന്‍റെ മ​ര​ണം:കേ​സ് വി​ചാ​ര​ണ കോ​ട​തി​ക്കു കൈ​മാ​റി
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് വി​ചാ​ര​ണ കോ​ട​തി​ക്കു കൈ​മാ​റി.
ഇ​നി കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ വി​ചാ​ര​ണ കോ​ട​തി​യി​ൽ ആ​രം​ഭി​ക്കും.
തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് വി​ചാ​ര​ണ കോ​ട​തി​ക്കു കൈ​മാ​റി ഉ​ത്ത​ര​വി​ട്ട​ത്.
കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട ക​വ​ടി​യാ​ർ - മ്യൂ​സി​യം റോ​ഡി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ന​ൽ​കി​യ ഹ​ർ​ജി​യും കോ​ട​തി അ​നു​വ​ദി​ച്ചു. ശ്രീ​റാം ന​ൽ​കി​യ ഹ​ർ​ജി കാ​ര​ണം കോ​ട​തി ന​ട​പ​ടി​ക​ൾ വി​ചാ​ര​ണ കോ​ട​തി​ക്ക് കൈ​മാ​റാ​ൻ ക​ഴി​യാ​തെ ഒ​രു വ​ർ​ഷ​മാ​യി നീ​ണ്ട ുപോ​കു​ക​യാ​യി​രു​ന്നു.
2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് 2013 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്താ​യ വ​ഫ​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ മ​രി​ച്ച​ത്.