ക​ട​കം​പ​ള്ളി ഭൂ​മി ത​ട്ടി​പ്പ്: ഒ​ന്നാം പ്ര​തി​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​കം​പ​ള്ളി ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ ഒ​ന്നാം പ്ര​തി എ.​എം. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.
പ്ര​തി​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ൽ അ​ത് കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് തു​ല്യ​മാ​കു​മെ​ന്ന സി​ബി​ഐ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി.​എ​ൻ.​സു​ബ്ര​മ​ണ്യ പി​ള്ള, ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ വി.​പി.​അ​നി​ൽ കു​മാ​ർ, എ.​എം.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.​കേ​സി​ന്‍റെ വി​ചാ​ര​ണ തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ള്ള പ്രാ​രം​ഭ വാ​ദം മേ​യ് മൂ​ന്നി​നു കോ​ട​തി പ​രി​ഗ​ണി​ക്കും.
വ്യാ​ജ ത​ണ്ടപ്പേ​രി​ൽ പ്ര​മാ​ണ​ങ്ങ​ൾ നി​ർ​മി​ച്ച് ഇ​രു​പ​തോ​ളം അ​ധാ​ര​ങ്ങ​ൾ ഉ​ണ്ട ാക്കി 44.5 ​ഏ​ക്ക​ർ ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് സി​ബി​ഐ കേ​സ്. ക​ട​കം​പ​ള്ളി ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ 2017 ജൂ​ണ്‍ ആ​റി​നാ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

സൈ​ക്കി​ൾ റാ​ലി
ന​ട​ത്തി

പാ​ലോ​ട് :ഇ​ന്ധ​ന​വി​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ വി​തു​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി.​റാ​ലി ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​എം. അ​ൻ​സാ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.