ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി ലി​സ്റ്റ് ല​ഭ്യ​മാ​ക്കാ​ത്ത ഓ​ഫീ​സ് മേ​ധാ​വി​ക​ളെ അ​റ​സ്റ്റ് ചെ​യ്യും: ക​ള​ക്ട​ർ
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ഡ്യൂ​ട്ടി നി​യ​മ​ന​ത്തി​നു ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ല​ഭ്യ​മാ​ക്കാ​ത്ത ഓ​ഫീ​സ് മേ​ധാ​വി​ക​ൾ​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ നി​ർ​ദേ​ശി​ച്ചു.
നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന വി​വ​ര​ങ്ങ​ൾ ഇ​നി​യും ല​ഭ്യ​മാ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യാ​ണ് അ​റ​സ്റ്റ് അ​ട​ക്കം ജ​ന​പ്രാ​ത​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​കൂ​ടി​യാ​യ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ഓ​ഫീ​സ് മേ​ധാ​വി​ക​ളു ലി​സ്റ്റ് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ഇ​ന്ന് ഉ​ച്ച​യ്ക്കു 12നു ​മു​ൻ​പു ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ക​ള​ക്ട​റേ​റ്റി​ലെ എ​ൻ​ഐ​സി വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടു ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ചു.