വോ​ട്ട​ര്‍ പ​ട്ടി​ക: ഇ​ന്നുകൂ​ടി പേ​രുചേ​ര്‍​ക്കാം
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ന്നു കൂ​ടി പേ​ര് ചേ​ർ​ക്കാം. പു​തു​താ​യി പേ​രു ചേ​ര്‍​ക്കു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റി വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ഴി​ഞ്ഞ ജ​നു​വ​രി 20നു ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം 27,69,272 സ​മ്മ​തി​ദാ​യ​ക​രാ​ണു ജി​ല്ല​യി​ലു​ള്ള​ത്.
2021 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്‍​പോ 18 വ​യ​സ് തി​ക​യു​ന്ന ആ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കാ​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന് www. voter por tal.eci.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്ക​ണം. വോ​ട്ട​ര്‍ ഹെ​ല്‍​പ്പ് ലൈ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യും പേ​രു ചേ​ര്‍​ക്കാം. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടോ എ​ന്ന് www.ceo.kerala.gov.in, www.nsvp.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ വ​ഴി പ​രി​ശോ​ധി​ക്കാ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ജ​നു​വ​രി 20നു ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ലു​ള്ള ആ​കെ വോ​ട്ട​ര്‍​മാ​രി​ല്‍ 13,15,905 പേ​ര്‍ പു​രു​ഷ​ന്മാ​രും 14,53,310 പേ​ര്‍ വ​നി​ത​ക​ളും 57 പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സു​മാ​ണ്.
വ​ര്‍​ക്ക​ല മ​ണ്ഡ​ല​ത്തി​ല്‍ 85,078 പു​രു​ഷ​ന്മാ​രും 98,778 സ്ത്രീ​ക​ളു​മ​ട​ക്കം 1,83,856 സ​മ്മ​തി​ദാ​യ​ക​രു​ണ്ട്. ആ​റ്റി​ങ്ങ​ലി​ല്‍ 90,771 പു​രു​ഷ​ന്മാ​രും 1,08,263 സ്ത്രീ​ക​ളും ര​ണ്ടു ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സു​മ​ട​ക്കം 1,99,036 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
ജി​ല്ല​യി​ലെ മ​റ്റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം : ചി​റ​യി​ന്‍​കീ​ഴ് : 89,494 പു​രു​ഷ​ന്മാ​രും 1,06,645 സ്ത്രീ​ക​ളും മൂ​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,96,142 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
നെ​ടു​മ​ങ്ങാ​ട് : 96,472 പു​രു​ഷ​ന്മാ​രും 1,06,755 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 2,03,229 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.​വാ​മ​ന​പു​രം : 92,265 പു​രു​ഷ​ന്മാ​രും 1,04,859 സ്ത്രീ​ക​ളും മൂ​ന്ന് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,97,127 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. ക​ഴ​ക്കൂ​ട്ടം : 90,957 പു​രു​ഷ​ൻ​മാ​രും 98,974 സ്ത്രീ​ക​ളും ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,89,932 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
വ​ട്ടി​യൂ​ര്‍​ക്കാ​വ് : 97,206 പു​രു​ഷ​ൻ​മാ​രും 1,06,598 സ്ത്രീ​ക​ളും ഏ​ഴ് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 2,03,811 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.​തി​രു​വ​ന​ന്ത​പു​രം : 97,179 പു​രു​ഷ​ൻ​മാ​രും 1,03,079 സ്ത്രീ​ക​ളും 23 ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 2,00,281 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.​
നേ​മം : 97,106 പു​രു​ഷ​ൻ​മാ​രും 1,03,392 സ്ത്രീ​ക​ളും ഏ​ഴ് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 2,00,505 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. അ​രു​വി​ക്ക​ര : 89,800 പു​രു​ഷ​ൻ​മാ​രും 1,00,061 സ്ത്രീ​ക​ളും ഒ​രു ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,89,862 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
പാ​റ​ശാ​ല : 1,03,623 പു​രു​ഷ​ൻ​മാ​രും1,12,072 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ 2,15,695 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. കാ​ട്ടാ​ക്ക​ട : 91,740 പു​രു​ഷ​ൻ​മാ​രും 99,755 സ്ത്രീ​ക​ളും നാ​ല് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,91,499 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.
കോ​വ​ളം : 1,05,175 പു​രു​ഷ​ൻ​മാ​രും 1,09,825 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 2,15,002 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.നെ​യ്യാ​റ്റി​ന്‍​ക​ര : 89,039 പു​രു​ഷ​ൻ​മാ​രും 94,254 സ്ത്രീ​ക​ളും ര​ണ്ട് ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സും ഉ​ൾ​പ്പ​ടെ 1,83,295 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്.