ഇ​രു​മു​ന്ന​ണി​ക​ളേ​യും പ്ര​ണ​യി​ച്ച വ​ർ​ക്ക​ല
Monday, March 8, 2021 11:51 PM IST
എം.​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യണ​ഗു​രു​വി​ന്‍റെ സ​മാ​ധി സ്ഥാ​ന​മാ​യ ശി​വി​ഗി​രി സ്ഥി​തി​ചെ​യ്യു​ന്ന മ​ണ്ഡ​ല​മാ​ണ് വ​ർ​ക്ക​ല. കോ​ണ്‍​ഗ്ര​സി​നെ​യും സി​പി​എ​മ്മി​നെ​യും ഒ​രു പോ​ലെ സ്നേ​ഹി​ച്ച ച​രി​ത്ര​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ലെ എം​എ​ൽ​എ സി​പി​എ​മ്മി​ലെ വി.​ജോ​യി ത​ന്നെ​യാ​ണു വീ​ണ്ട ും സ്ഥാ​നാ​ർ​ഥി. ജോ​യി​യു​ടെ എ​തി​രാ​ളി​ക​ൾ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ഇ​പ്പോ​ൾ വ​ർ​ക്ക​ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശോ​ഭാ സു​രേ​ന്ദ്ര​നി​ലു​ടെ ബി​ജെ​പി ന​ട​ത്തി​യ മു​ന്നേ​റ്റം മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി​ക്കു പു​ത്ത​നു​ണ​ർ​വ് പ​ക​ർ​ന്നി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണു സാ​ധ്യ​ത തെ​ളി​യു​ന്ന​ത്.
എ​തി​രാ​ളി​ക​ൾ പോ​ലും അ​ണ്ണ​നെ​ന്നു വി​ളി​ക്കു​ന്ന സി​പി​എ​മ്മി​ലെ വ​ർ​ക്ക​ല രാ​ധാ​കൃ​ഷ്ണ​നെ മൂ​ന്നു ത​വ​ണ വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​മാ​ണ് വ​ർ​ക്ക​ല. 1982ൽ ​എ​സ്ആ​ർ​പി​യി​ലെ എം.​കെ. ശ്രീ​ധ​ര​നെ​യും 87ൽ ​എ​സ്ആ​ർ​പി​യി​ലെ ത​ന്നെ എ​ൻ. ശ്രീ​നി​വാ​സ​നേ​യും വ​ർ​ക്ക​ല രാ​ധാ​കൃ​ഷ്ണ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി.
91ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തു. വ​ർ​ക്ക​ല ക​ഹാ​റാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ രാ​ധാ​കൃ​ഷ്ണ​നെ ത​ന്നെ വീ​ണ്ടും ത​ങ്ങ​ളു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 96ൽ ​രാ​ധാ​കൃ​ഷ്ണ​ൻ മ​ത്സ​ര​രം​ഗ​ത്തു നി​ന്നും മാ​റി​നി​ന്നു. സി​പി​എ​മ്മി​ലെ എ. ​അ​ലി​ഹ​സ​ൻ കോ​ണ്‍​ഗ്ര​സി​ലെ ജി. ​പ്രി​യ​ദ​ർ​ശ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി. 2001 ലെ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടുകൂ​ടി മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ ചി​ത്രം മാ​റി. ജാ​തി സ​മ​വാ​ക്യം തു​ണ​യ്ക്കു​മെ​ന്നു ക​രു​തി സാ​ക്ഷാ​ൽ പി.​കെ. ഗു​രു​ദാ​സ​നെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കി.
പാ​ർ​ട്ടി തീ​രു​മാ​നം തെ​റ്റെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. കോ​ണ്‍​ഗ്ര​സി​ലെ വ​ർ​ക്ക​ല ക​ഹാ​റി​നോ​ടു ഗു​രു​ദാ​സ​ൻ 1988 വോ​ട്ടി​നു പ​രാ​ജ​യ​പ്പെ​ട്ടു. കൊ​ല്ല​ത്തു നി​ന്നു ഗു​രു​ദാ​സ​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ത്സ​രി​പ്പി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​വും ഉ​റ​പ്പു​ള്ള സീ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ലു​ള്ള ച​ർ​ച്ച​യു​മാ​യി​രു​ന്നു അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു വ​രെ മ​ണ്ഡ​ല​ത്തി​ലും സി​പി​എ​മ്മി​ലും സ​ജീ​വ​മാ​യി നി​ന്ന​ത്.
2006ലും 2011​ലും ന​ടന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം വ​ർ​ക്ക​ല ക​ഹാ​റി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് നി​ല​നി​ർ​ത്തി. സി​പി​എ​മ്മി​ലെ എ​സ്. സു​ന്ദ​രേ​ശ​നേ​യും ഡി​വൈ​എ​ഫ്ഐ നേ​താ​വ് എ.​എ. റ​ഹി​മി​നെ​യു​മാ​ണ് ക​ഹാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2016 ൽ ​സി​പി​എ​മ്മി​ലെ യു​വ​നേ​താ​വ് വി. ​ജോ​യി​ക്കു മു​ന്നി​ൽ ക​ഹാ​റി​നു കാ​ലി​ട​റി. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ 2386 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ജോ​യി​യു​ടെ വി​ജ​യം. വി. ​ജോ​യി മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​തവ​രും. വ​ർ​ക്ക​ല ക​ഹാ​റി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നു മ​ണ്ഡ​ല​ത്തി​ലെ ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ദി​ക്കു​ന്പോ​ഴും പു​തു​മു​ഖ​ത്തെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട ്. ബി​ഡി​ജ​െഎ​സി​ൽ നി​ന്നു ബി​ജെ​പി മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്കു​മെ​ന്ന ശ്രു​തി​യു​മു​ണ്ട്.