"കൂ​ടെ'പദ്ധതി ഉദ്ഘാടനം ചെയ്തു
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ദി​ന​ത്തി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി "കൂ​ടെ' പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. "ട്രി​വാ​ന്‍​ഡ്രം എ​ഹെ​ഡ്'​എ​ന്ന ഉ​ദ്യ​മ​ത്തി​നു കീ​ഴി​ലാ​ണു വി​ഭാ​വ​നം​ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ​നി​താ സെ​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എ​ല്ലാ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കും ത​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​നു​ള്ള വേ​ദി​യാ​യി "കൂ​ടെ' മാ​റു​മെ​ന്നു പ​ദ്ധ​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. സ്ത്രീ​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ല്‍ അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​പേ​ഴ്സ​ണാ​യും സ​ബ് ക​ള​ക്ട​ര്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണാ​യും ക​ള​ക്ട​റേ​റ്റി​ലെ മു​തി​ര്‍​ന്ന വ​നി​താ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, വ​നി​താ കൗ​ണ്‍​സി​ല​ര്‍, ഒ​രു അ​ഭി​ഭാ​ഷ​ക എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​മാ​ണു വ​നി​താ സെ​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, സൈ​ക്കോ​ള​ജി​സ്റ്റ് പ്രി​യ മ​ണി, അ​ഡ്വ. ശ്രീ​ജ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍. മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ശ​നി​യാ​ഴ്ച വ​നി​താ സെ​ല്ലി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ഈ ​സെ​ല്‍ വ​ഴി വ​നി​ത ജീ​വ​ന​ക്കാ​ര്‍​ക്ക് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാം. സൗ​ജ​ന്യ കൗ​ണ്‍​സ​ലി​ങ്, നി​യ​മ സ​ഹാ​യം എ​ന്നി​വ​യും ല​ഭി​ക്കും.വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക ക്ഷേ​മ​ത്തി​നു ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ള്‍, യോ​ഗ പ​രി​ശീ​ല​നം, മോ​ട്ടി​വേ​ഷ​ന്‍ സെ​ഷ​നു​ക​ള്‍, ബോ​ധ​വ​ത്ര​ണ ക്ലാ​സു​ക​ള്‍, സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന എ​ന്നി​വ​യും വ​നി​താ സെ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.