വനിതാ കമ്മീഷനിലെ വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു
Monday, March 8, 2021 11:51 PM IST
തി​രു​വ​ന​ന്ത​പു​രം : വ​നി​താ ക​മ്മീ​ഷ​നി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തി​ൽ പു​രു​ഷ ജീ​വ​ന​ക്കാ​ർ വ​നി​താ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി ഡ​യ​റ​ക്ട​ർ വി.​യു.​കു​ര്യാ​ക്കോ​സ് റോ​സാ​പു​ഷ്പം ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി.​ജോ​സ​ഫൈ​ന് ന​ൽ​കി .
തു​ട​ർ​ന്ന് എ​ല്ലാ പു​രു​ഷ​ജീ​വ​ന​ക്കാ​രും വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് റോ​സാ​പു​ഷ്പം ന​ൽ​കി വ​ണ​ങ്ങി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഇ​പ്ര​കാ​രം വ​നി​താ ദി​നം ആ​ച​രി​ക്ക​ണ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​ദേ​ശി​ച്ചു. സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം എ​ന്ന ത​ത്ത്വം പ്രാ​വ​ർ​ത്തി​ക​മാ​ക​ണ​മെ​ങ്കി​ൽ ഇ​നി​യും 257 വ​ർ​ഷം ക​ഴി​യ​ണ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്നും അ​ത്ര​മാ​ത്രം വ​ലി​യ അ​ന്ത​ര​മാ​ണ് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി​യ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ര​ജ​ത​ജൂ​ബി​ലി വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സു​വ​നീ​ർ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജീ​വ​ന​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. ക​മ്മീഷ​ൻ അം​ഗം ഇ.​എം.​രാ​ധ, മെ​ന്പ​ർ സെ​ക്ര​ട്ട​റി പി.​ഉ​ഷാ​റാ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.