108 ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂം ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പെ​ൺക​രു​ത്ത്
Monday, March 8, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്തെ ട്രോ​മ കെ​യ​ർ ആം​ബു​ല​ൻ​സ് പ​ദ്ധ​തി​യാ​യ ക​നി​വ് 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂം ​നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത് പെ​ൺ ക​രു​ത്ത്. ക​ൺ​ട്രോ​ൾ റൂം ​മാ​നേ​ജ​റു​ടെ ചു​മ​ത​ല ഉ​ൾ​പ്പ​ടെ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്സ് സെ​ന്‍റ​ർ (ക​ണ്ട്രോ​ൾ റൂ​മി​ന്‍റെ) പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളും വ​നി​താ ദി​ന​ത്തി​ൽ വ​നി​താ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്സ് ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി​രു​ന്നു. രാ​വി​ലെ 10 മ​ണി​ക്ക് ക​ണ്ട്രോ​ൾ റൂം ​മാ​നേ​ജ​രു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ടീം ​ലീ​ഡ​ർ കാ​ർ​ത്തി​ക ബി.​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്. എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ഓ​ഫീ​സ​റാ​യ ഷീ​ന ടീം ​ലീ​ഡ​റി​ന്‍റെ പ​ദ​വി നി​ർ​വ​ഹി​ച്ചു. ഇ​വ​ർ​ക്ക് കീ​ഴി​ൽ 18 വ​നി​താ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്സ് ഓ​ഫീ​സ​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്ത് വ​നി​താ ദി​ന​ത്തി​ൽ 316 ക​നി​വ് 108 ആം​ബു​ല​ൻ​സു​ക​ളു​ടെ​യും നീ​ക്ക​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​ത്.