സം​സ്ഥാ​ന​ത്ത് 123 സ്റ്റേ​ഷ​നു​ക​ൾ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​ന്ത്രി​ച്ചു
Monday, March 8, 2021 11:49 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​മാ​യ ഇ​ന്ന​ലെ സം​സ്ഥാ​ന​ത്തെ 123 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ വ​നി​താ ഓ​ഫീ​സ​ർ​മാ​ർ നി​യ​ന്ത്രി​ച്ചു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, ജി​ഡി ഇ​ൻ ചാ​ർ​ജ്, പാ​റാ​വ്, പി​ആ​ർ​ഒ ചു​മ​ത​ല​ക​ൾ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വ​ഹി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ്, ത​ന്പാ​നൂ​ർ, ക​ഴ​ക്കൂ​ട്ടം എ​ന്നീ സ്റ്റേ​ഷ​നു​ക​ളും റൂ​റ​ലി​ൽ കി​ളി​മാ​നൂ​ർ, ആ​റ്റി​ങ്ങ​ൽ, ക​ല്ല​ന്പ​ലം, വെ​ഞ്ഞാ​റ​മൂ​ട്, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളു​മാ​ണ് വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ച​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​ന്പ​ടി​വാ​ഹ​ന​ത്തി​ലും ഒൗ​ദ്യോ​ഗി​ക​വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലും വ​നി​താ ക​മാ​ൻ​ഡോ​കളെ നി​യോ​ഗി​ച്ചി​രു​ന്നു.
ഹൈ​വേ പ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളി​ലും വ​നി​താ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി.​വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു.