വ​സ്ത്ര വ്യാ​പാ​ര മേ​ഖ​ല നേ​രി​ട്ട​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Monday, March 8, 2021 11:49 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലൂ​ടെ വ​സ്ത്ര വ്യാ​പാ​ര മേ​ഖ​ല നേ​രി​ട്ട​ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​കെ​ടി​ജി​ഡി​ഡ​ബ്ലു​എ) തി​രു​വ​ന​ന്ത​പു​രം സി​റ്റി മേ​ഖ​ലാ സ​മ്മേ​ള​നം ഹോ​ട്ട​ൽ റെ​സി​ഡ​ൻ​സി ട​വ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2018 മു​ത​ൽ വ്യാ​പാ​ര​മേ​ഖ​ല​യാ​കെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്. പ്ര​ള​യം ഏ​റ്റ​വും അ​ധി​കം ബാ​ധി​ച്ച​ത് വ്യാ​പാ​ര​മേ​ഖ​ല​യെ​യാ​ണ്. പ്ര​ള​യ​ത്തി​ന്‍റെ ആ​വ​ർ​ത്ത​ന​വും തു​ട​ർ​ന്നു​ള്ള കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മെ​ല്ലാം വ്യാ​പാ​ര​മേ​ഖ​ല​യെ ബാ​ധി​ച്ചു.

വി​വി​ധ വാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ളെ​യും ജീ​വ​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഇ​തു ദു​രി​ത​ത്തി​ലാ​ക്കി. നേ​രി​ട്ടും അ​ല്ലാ​തെ​യും നി​ര​വ​ധി ജീ​വി​ത​ങ്ങ​ളെ​യാ​ണ് ഈ ​വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ ബാ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​ടി​ജി​ഡി​ഡ​ബ്ലു​യു​എ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ക്കി​ർ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ ഷെ​യ്ക്ക് ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ല്യാ​ണ്‍ സി​ൽ​ക്സ് എം​ഡി ടി.​എ​സ്.​പ​ട്ടാ​ഭി​രാ​മ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ വി.​കെ.​പ്ര​ശാ​ന്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ല​ജാ​ബീ​ഗം, കെ​ടി​ജി​ഡി​ഡ​ബ്ളി​യു​എ ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​നി മ​നാ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ സം​ഘ​ട​ന​യെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​യി​ച്ച ആ​ർ.​ശ​ങ്ക​ർ റെ​ഡ്യാ​ർ, കെ.​ഗോ​പാ​ല റാ​വു, ഇ.​പി.​മാ​ർ​ട്ടി​ൻ, എ​സ്.​അ​ർ​ജു​ന​ൻ, ആ​ർ.​മ​നോ​ര​മ, ജെ.​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു.