നെ​ടു​മ​ങ്ങാ​ട് ഓ​ട്ടം ഇ​ന്ന്; ഇ​ത്ത​വ​ണ ക്ഷേ​ത്ര​ച​ട​ങ്ങു​ക​ള്‍ മാ​ത്രം
Monday, March 8, 2021 11:49 PM IST
നെ​ടു​മ​ങ്ങാ​ട്: മേ​ലാ​ങ്കോ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വം ഇ​ന്ന് നടത്തും. രാ​വി​ലെ 6.30ന് ​പ​ഞ്ച​ഗ​വ്യ​വ​ന​ക​ല​ശാ​ഭി​ഷേ​ക​പൂ​ജ, എട്ടിന് ​ചെ​ണ്ട​മേ​ളം, 9.30ന് ​പ​ണ്ടാ​ര​അ​ടു​പ്പി​ല്‍​പൊ​ങ്കാ​ല, വൈ​കുന്നേരം 4.30ന് ​ഉ​രു​ള്‍, രാ​ത്രി എട്ടിന് ​ഓ​ട്ടം പൂ​മാ​ല, താ​ല​പ്പൊ​ലി, 10.30ന് ​ക​ഥ​ക​ളി, രാ​വി​ലെ മൂന്നിന് ​പൂ​പ്പ​ട, മ​ഞ്ഞ​നീ​രാ​ട്ട്, നാലിന് ​കാ​പ്പ​ഴി​ക്ക​ല്‍, കൊ​ടി​യി​റ​ക്ക്.
നെ​ടു​മ​ങ്ങാ​ട് ഓ​ട്ട​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ത്തു​മാ​രി​യ​മ്മ​ന്‍ ദേ​വ​സ്ഥാ​ന​ത്ത് രാ​വി​ലെ പത്തിന് ​വി​ല്‍​പ്പാ​ട്ട് ക​ഥ അ​മ്മ​ന്‍​ക​ഥ, ഉ​ച്ച​യ്ക്ക് രണ്ടിന് ​ക​ര​കം എ​ഴു​ന്ന​ള്ള​ത്ത്. പ​ഴ​കു​റ്റി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച് ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം അഞ്ചിന് ​ഉ​രു​ള്‍​നേ​ര്‍​ച്ച, രാ​ത്രി എട്ടിന് ​വി​ല്‍​പ്പാ​ട്ട്, 8.30ന് ​കു​ത്തി​യോ​ട്ടം,പൂ​മാ​ല,താ​ല​പ്പൊ​ലി. 8.45ന് ​പു​റ​ത്ത് എ​ഴു​ന്ന​ള്ളി​പ്പ്. നാളെ രാവിലെ 8.30ന് ​വി​ല്‍​പ്പാ​ട്ട്. ഒന്പതി ​നെ​യ്യാ​ണ്ടി​മേ​ളം, ഉ​ച്ച​യ്ക്ക് 12 ന് ​മ​ഞ്ഞ​നീ​രാ​ട്ട്, ദീ​പാ​രാ​ധ​ന, ഗു​രു​സി.
മു​ത്താ​ര​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​ലെ അ​മ്മ​ന്‍​കൊ​ട ഉ​ത്സ​വത്തിന്‍റെ ഭാഗമായി ഇന്ന് രാ​വി​ലെ 8.30 ന് ​കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ നി​റ​പ​റ. ഉ​ച്ച​യ്ക്ക് രണ്ടിന് ​ക​ര​ക​മെ​ടു​പ്പ്. വൈ​കു​ന്നേ​രം നാലിന് ​ഉ​രു​ള്‍. ആറിന് ​വി​ല്‍​പ്പാ​ട്ട്, രാ​ത്രി ഒന്പതിന് ​ഓ​ട്ടം, പൂ​മാ​ല. നാളെ രാ​വി​ലെ നാലിന് ​അ​മ്മ​ന്‍​ക​ഥ വി​ല്‍​പ്പാ​ട്ട് തു​ട​ര്‍​ന്ന് അ​മ്മ​വെ​ളി​പാ​ട്.