മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ
Monday, March 8, 2021 11:49 PM IST
പേരൂര്‍ക്കട: : സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി സാം(28), ​തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ (24), മ​ജു (42) എ​ന്നി​വ​രെ​യാ​ണ് എ​സി​പി ന​ർ​ക്കോ​ട്ടി​ക് സെ​ൽ പ്ര​ദീ​പ് കു​മാ​ര്‍, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സി​പി ബി​നു​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും (ഡാ​ൻ​സാ​ഫ്) ഫോ​ർ​ട്ട് പോ​ലീ​സും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​രി​ൽ നി​ന്നും മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന 39 ഗ്രാം ​മ​യ​ക്കു​മ​രു​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ​മീ​പ കാ​ല​ത്ത് സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു മ​രു​ന്ന് വേ​ട്ട​യാ​ണി​ത്. സ്പെ​ഷ​ല്‍ ടീം ​ദി​വ​സ​ങ്ങ​ളാ​യി ഈ ​സം​ഘ​ത്തെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
ഈ ​സം​ഘ​ത്തി​ലെ അം​ഗ​മാ​യ ആ​ദി​ലി​നെ ഒ​രു ഗ്രാം ​എം​ഡി​എം​എ യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും നൈ​ജീ​രി​യ​ക്കാ​രും സു​ഡാ​നി​ക​ളു​മാ​യ ഹോ​ൾ​സെ​യി​ൽ വി​ൽ​പ്പ​ന​ക്കാ​രി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.
ഫോ​ർ​ട്ട് എ​സ്എ​ച്ച്ഒ സി.​ബി​നു, എ​സ്ഐ സ​ജു ഏ​ബ്ര​ഹാം, സി​പി​ഒ​മാ​രാ​യ വി​നോ​ദ്, പ്ര​മോ​ദ്, സു​ജീ​ഷ്, ഗി​രീ​ഷ്, ബി​നു, രാ​ജി ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ സ​ജി, വി​നോ​ദ്, ര​ഞ്ജി​ത്, അ​രു​ൺ, ഷി​ബു, നാ​ജി​ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.