ശ്യാ​മ​ളാ​ദേ​വി ഇ​നി​യും ജീ​വി​ക്കും; മ​റ്റു​ള്ള​വ​രി​ലൂ​ടെ
Sunday, March 7, 2021 11:47 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ശ്യാ​മ​ളാ​ദേ​വി​യ​മ്മ​യു​ടെ സാ​മൂ​ഹി​ക​സേ​വ​നം അ​വ​സാ​നി​ക്കു​ന്നി​ല്ല. ത​ന്‍റെ അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ ഇ​വ​ര്‍ ഇ​നി​യും കാ​ല​ങ്ങ​ളോ​ളം പ്ര​കാ​ശം പ​ര​ത്തും. പെ​രു​ന്താ​ന്നി ടി​സി 36/1104 (4) ക​ണ്വാ​ശ്ര​മ​ത്തി​ല്‍ ശ്യാ​മ​ളാ​ദേ​വി അ​മ്മ (67) മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത് ഞാ​യ​റാ​ഴ്ച​യാ​ണ്. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലു​മെ​ല്ലാം സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു ഇ​വ​ര്‍. ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തെ തു​ട​ര്‍​ന്ന് കിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. ഇ​വ​രു​ടെ ക​ര​ള്‍, ത്വ​ക്ക്, നേ​ത്ര​പ​ട​ലം എ​ന്നി​വ ദാ​നം ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര​വ​ധി സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്യാ​മ​ളാ​ദേ​വി​യ​മ്മ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ത​ന്നെ അ​വ​യ​വ​ദാ​ന പ​ത്ര​ത്തി​ല്‍ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള ശ്യാ​മ​ളാ​ദേ​വി അ​മ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍​കൂ​ടി അ​വ​യ​വ​ദാ​ന​ത്തി​ന് സ​മ്മ​തം പ്ര​ക​ടി​പ്പി​ക്കു​ക​യും അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​ക​ര​ള്‍ കിം​സ് ആ​ശു​പ​ത്രി​ക്കും ത്വ​ക്ക് സ്കി​ന്‍ ബാ​ങ്കി​ലും നേ​ത്ര​പ​ട​ലം ഗ​വ. ക​ണ്ണാ​ശു​പ​ത്രി​യി​ലേ​യ്ക്കു​മാ​ണ് ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ശ്യാ​മ​ളാ​ദേ​വി അ​മ്മ​യു​ടെ സം​സ്കാ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ത്തി. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ അ​വ​രു​ടെ കു​ടും​ബ സു​ഹൃ​ത്ത് കൂ​ടി​യാ​യ ശ്രീ​ചി​ത്ര​യി​ലെ​ഡോ. ഈ​ശ്വ​റി​നെ ബ​ന്ധ​പ്പെ​ട്ട് അ​വ​യ​വ​ദാ​ന​ത്തി​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം കിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രാ​ന്‍​സ്പ്ലാ​ന്റ് പൊ​ക്യു​വ​ര്‍​മെ​ന്റ് മാ​നേ​ജ​ര്‍ ഡോ. ​മു​ര​ളീ​ധ​ര​നെ വി​വ​രം അ​റി​യി​ക്കു​ക​യും മൃ​ത​സ​ഞ്ജീ​വ​നി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നോ​ബി​ള്‍ ഗ്രേ​ഷ്യ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​യ​വ​ദാ​ന​പ്ര​കൃ​യ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രേ​ത​നാ​യ ദു​ഷ്യ​ന്ത​നാ​ണ് ശ്യാ​മ​ളാ​ദേ​വി അ​മ്മ​യു​ടെ ഭ​ര്‍​ത്താ​വ്. മ​ക്ക​ള്‍: ബി​ജി​ലി ഗോ​പ​കു​മാ​ര്‍, ബെ​ന്‍​സി ദു​ഷ്യ​ന്ത​ന്‍, ബി​ലീ​ന ദു​ഷ്യ​ന്ത​ന്‍. മ​രു​മ​ക്ക​ള്‍: ഡി ​ഗോ​പ​കു​മാ​ര്‍, നി​മി​ഷ ബെ​ന്‍​സി.