ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന്
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​കെ​ടി​ജി​ഡി​ഡ​ബ്ലു​എ) തി​രു​വ​ന​ന്ത​പു​രം സി​റ്റി മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹോ​ട്ട​ൽ റെ​സി​ഡ​ൻ​സി ട​വ​റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ ഷെ​യ്ക്ക് ഉ​സ്മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ​ടി​ജി​ഡി​ഡ​ബ്ലു​എ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ക്കി​ർ സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​കും.
​ക​ല്യാ​ണ്‍ സി​ൽ​ക്സ് എം​ഡി ടി.​എ​സ്.​പ​ട്ടാ​ഭി​രാ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ വി.​എ​സ്.​ശി​വ​കു​മാ​ർ, വി.​കെ.​പ്ര​ശാ​ന്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ല​ജാ​ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ സം​ഘ​ട​ന​യെ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​യി​ച്ച ആ​ർ.​ശ​ങ്ക​ർ റെ​ഡ്യാ​ർ, കെ.​ഗോ​പാ​ല റാ​വു, ഇ.​പി.​മാ​ർ​ട്ടി​ൻ, എ​സ്.​അ​ർ​ജു​ന​ൻ, ആ​ർ.​മ​നോ​ര​മ, ജെ.​ശ​ങ്ക​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കും. കെ​ടി​ജി​ഡി​ഡ​ബ്ളി​യു​എ ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​നി മ​നാ​ഫ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ക്കി​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.