നെ​ടു​മ​ങ്ങാ​ട്ട് നാ​ളെ പ്രാ​ദേ​ശി​ക അ​വ​ധി
Sunday, March 7, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ശ്രീ ​മു​ത്താ​ര​മ്മ​ൻ കോ​വി​ലി​ലെ അ​മ്മ​ൻ​കൊ​ട മ​ഹോ​ത്സ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി പ്ര​ദേ​ശ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.
മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​മാ​ക​യി​രി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ
വ​ഴി​തി​രി​ച്ചു
വി​ടും

നെ​ടു​മ​ങ്ങാ​ട്: ചാ​യം വേ​ട​ൻ വി​ളാ​കം റോ​ഡി​ൽ മ​ഹാ​ത്മാ ജം​ഗ്ഷ​നി​ലെ ക​ലു​ങ്ക് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്നു തി​രി​ച്ചു​വി​ടും. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ചാ​യം ജം​ഗ്ഷ​നി​ൽ നി​ന്നും ഒാ​ൾ​സെ​യി​ന്‍റ്സ് സ്കൂ​ൾ പാ​ര​പ്പാ​റ​യി​ലേ​ക്കും, വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചാ​യം മ​രു​തും​മൂ​ട് ആ​ന​പ്പെ​ട്ടി റോ​ഡി​ലൂ​ടെ​യും പോ​ക​ണം.