കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്ക്
Sunday, March 7, 2021 12:07 AM IST
വെ​ള്ള​റ​ട: കൃ​ഷി​യി​ട​ത്തി​ല്‍ വാ​ഴ​യ്ക്ക് വെ​ള്ളം ന​ന​യ്ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്ക്. പെ​രു​ങ്ക​ട​വി​ള തൊ​ട്ട​വാ​രം ശ്രീ ​നി​ല​യ​ത്തി​ല്‍ എ​സ്. രാ​ജീ​വാ (47)ണ് ​കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഇ​ട​തു കൈ​യി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജീ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം നെ​യ്യാ​റ്റി​ന്‍​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ടു​ത്ത​കാ​ല​ത്താ​യി പെ​രു​ങ്ക​ട​വി​ള, തോ​ട്ട​വാ​രം, വെ​ട്ടു​പാ​റ, പ​ഴി​ഞ്ഞി​ക്കു​ഴി, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു പ​തി​വാ​ണ്.​കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.