ആ​ര്‍​ജി​സി​ബി ആ​ക്കു​ളം കാ​മ്പ​സ് അ​ര്‍​ബു​ദ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കും: ഡോ. ​ഹ​ര്‍​ഷ വ​ര്‍​ധ​ന്‍
Sunday, March 7, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി ജൈ​വ​സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ന്‍റെ (ആ​ര്‍​ജി​സി​ബി) നി​ര്‍​ദി​ഷ്ട ആ​ക്കു​ളം കാ​മ്പ​സ് അ​ര്‍​ബു​ദ പ്ര​തി​രോ​ധ ചി​കി​ത്സ പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​തി​നും രോ​ഗ​ശ​മ​നം ല​ക്ഷ്യ​മാ​ക്കി ശ​രീ​ര​ത്തി​ല്‍ പ്ര​തി​രോ​ധ വ​സ്തു​ക്ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ, ശാ​സ്ത്ര-​സാ​ങ്കേ​തി​ക മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍. ആ​ര്‍​ജി​സി​ബി-​യു​ടെ പ​തി​മൂ​ന്നാ​മ​ത് വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തെ ഓ​ണ്‍​ലൈ​നി​ല്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ കേ​ര​ള​ത്തി​ലെ വി​വി​ധ കാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ന​ല്ല മാ​തൃ​ക​യാ​ണ്. കാ​ന്‍​സ​ര്‍ ഭേ​ദ​മാ​ക്കു​ന്ന​തി​ന് ജീ​വ കോ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ രോ​ഗി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ഈ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡ്-19 ഉ​യ​ര്‍​ത്തി​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​തി​ന് ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​തി​ലൂ​ടെ ഇ​ന്ത്യ​യെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​ന്‍ ന​മ്മു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ശാ​സ്ത്ര​ത്തി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും പു​ത്ത​ന്‍ ച​ക്ര​വാ​ള​ങ്ങ​ള്‍ തേ​ടാ​ന്‍ ഇ​ന്ത്യ​യ്ക്കു ക​ഴി​യു​മെ​ന്ന് ഇ​തി​ലൂ​ടെ ലോ​ക​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഗ​വേ​ഷ​ണ-​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗൗ​ര​വ​മേ​റി​യ ശാ​സ്ത്ര ഗ​വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ രാ​ജ്യ​ത്തി​ന് ശേ​ഷി​യു​ണ്ടെ​ന്ന് ഈ ​ഭ​ഗീ​ര​ഥ പ്ര​യ​ത്ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ​മ​ര്‍​പ്പ​ണ ബോ​ധ​മു​ള്ള ശാ​സ്ത്ര​സ​മൂ​ഹ​മാ​ണ് ഇ​തി​ന് സ​ഹാ​യി​ച്ച​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​നം കു​റ​യു​ന്ന​തി​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ള്‍ ഉ​ദാ​സീ​ന​രാ​കാ​ന്‍ പാ​ടി​ല്ല. വൈ​റ​സ് പു​ത്ത​ന്‍ വ​ക​ഭേ​ദ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യേ​ക്കാം. അ​തു​കൊ​ണ്ടു​ത​ന്നെ രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ മാ​സ്ക് ധ​രി​ക്കു​ക​യും വൃ​ത്തി കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

രോ​ഗ​വ്യാ​പ​ന ശേ​ഷി​യു​ള്ള സ​ജീ​വ​മാ​യ വൈ​റ​സു​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് അ​ങ്ങേ​യ​റ്റം നി​യ​ന്ത്രി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി ഗ​വേ​ഷ​ണം ന​ട​ത്തി മ​രു​ന്നു​ല്പാ​ദ​നം ന​ട​ത്താ​നു​ള്ള ബി​എ​സ്എ​ല്‍-3 (ബ​യോ സേ​ഫ്റ്റി ലെ​വ​ല്‍ 3) സൗ​ക​ര്യം ആ​ര്‍​ജി​സി​ബി​യു​ടെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്ര​മാ​യ ആ​ക്കു​ളം കാ​മ്പ​സി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ക​ര്യം നി​ല​വി​ല്‍ വ​രു​ന്ന​ത്. ഇ​തി​ലൂ​ടെ സാം​ക്ര​മി​ക സൂ​ക്ഷ്മാ​ണു​ക്ക​ള്‍ പ​ര​ത്തു​ന്ന രോ​ഗ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യും. പു​ത്ത​ന്‍ ത​ല​മു​റ​യി​ല്‍​പെ​ട്ട പ്രോ​ട്ടീ​നു​ക​ളും ന്യൂ​ക്ലി​യ​ക് ആ​സി​ഡു​ക​ളും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള വാ​ക്സി​നൂ​ക​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​വും ആ​ക്കു​ള​ത്ത് സാ​ധ്യ​മാ​കും.
കോ​വി​ഡ്-19 നി​ര്‍​ണ​യി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പി​ന്തു​ണ​യും കേ​ര​ള സ​ര്‍​ക്കാ​രി​ന് ആ​ര്‍​ജി​സി​ബി ന​ല്‍​കി​യി​രു​ന്നു. ഈ ​മേ​ഖ​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് രോ​ഗ​പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ സെ​ന്‍റ​റി​നു ക​ഴി​ഞ്ഞു.

രോ​ഗം മൂ​ര്‍​ച്ഛി​ച്ച​വ​രി​ലെ വൈ​റ​സു​ക​ളെ നി​ര്‍​ജീ​വ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണം ആ​ര്‍​ജി​സി​ബി അ​മേ​രി​ക്ക​യി​ലെ എ​മോ​റി സ​ര്‍​വ​ക​ലാ​ശാ​ല, മെ​യോ ക്ലി​നി​ക്ക് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്നു​ണ്ട്. ശ​രീ​ര​ത്തി​ല്‍ പ്ര​തി​രോ​ധ വ​സ്തു​ക്ക​ള്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന ബി ​സെ​ല്‍ എ​ന്ന ശ്വേ​ത ര​ക്ത​കോ​ശ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് രോ​ഗാ​ണു​ക്ക​ളെ നി​ര്‍​ജീ​വ​മാ​ക്കു​ന്ന പ്ര​ക്രി​യ​യാ​ണി​ത്.
നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യാ​ല്‍ ആ​ര്‍​ജി​സി​ബി​യു​ടെ ആ​ക്കു​ളം കേ​ന്ദ്ര​ത്തി​ന് 'ശ്രീ ​ഗു​രു​ജി മാ​ധ​വ് സ​ദാ​ശി​വ് ഗോ​ള്‍​വാ​ള്‍​ക്ക​ര്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോം​പ്ല​ക്സ് ഡി​സീ​സ​സ് ഇ​ന്‍ കാ​ന്‍​സ​ര്‍ ആ​ന്‍​ഡ് വൈ​റ​ല്‍ ഇ​ന്‍​ഫെ​ക്‌​ഷ​ന്‍' എ​ന്ന പേ​രു ന​ല്‍​കു​മെ​ന്ന് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 2019-20 ലെ ​ക​ര്‍​മ​പ​രി​പാ​ടി സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. നാ​മ​ക​ര​ണ​ത്തി​നാ​യി ച​ട​ങ്ങു സം​ഘ​ടി​പ്പി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.
നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡ്ര​ഗ് ടാ​ര്‍​ഗ​റ്റ് ഡി​സൈ​ന്‍ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (തെ​റാ​പ്യൂ​ട്ടി​ക് ആ​ന്‍റി​ബോ​ഡീ​സ് ആ​ന്‍​ഡ് ബ​യോ​സി​മി​ല​ര്‍​സ്), നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ മോ​ളി​ക്കു​ലാ​ര്‍ മെ​ഡി​സി​ന്‍, ആ​ര്‍​ജി​സി​ബി സ്പി​ന്‍ ഓ​ഫ് ക​മ്പ​നി​ക​ള്‍, ബ​യോ ഇ​ന്‍​കു​ബേ​റ്റ​റു​ക​ള്‍ എ​ന്നി​വ ആ​ക്കു​ളം കേ​ന്ദ്ര​ത്തി​ലു​ണ്ടാ​വു​മെ​ന്ന് ആ​ര്‍​ജി​സി​ബി ഡ​യ​റ​ക്ട​ര്‍ ഡോ. ​ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ യോ​ഗ​ത്തെ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്ലി​നി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളോ​ടെ ആ​ക്കു​ള​ത്ത് ട്യൂ​മ​ര്‍ ടെ​ക്നോ​ള​ജി ആ​ന്‍​ഡ് ഇ​മ്യൂ​ണോ​തെ​റാ​പ്പി എ​ന്ന പു​ത്ത​ന്‍ സം​രം​ഭ​ത്തി​നും തു​ട​ക്ക​മി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.