യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐക്ക് വി​ടും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, March 7, 2021 12:06 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് സി​ബി​ഐ​യ്ക്ക് വി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ വെ​ഞ്ഞാ​മൂ​ട്ടി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​രെ ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി​ബി​ഐ അ​ന്വേ​ക്ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന​ത്.

ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മ​രി​ച്ച​വ​രെ ധീ​ര ര​ക്ത​സാ​ക്ഷി​ക​ൾ ആ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വ​സ്തു​ത​ക​ൾ മ​റ​ച്ചു. സി​ബി​ഐ അ​ന്വേ​ക്ഷ​ണം വ​രു​ന്ന​തോ​ടെ സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത പു​റ​ത്തു വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ഉ​പ​വാ​സ സ​മ​രം റി​ട്ട. ജ​സ്റ്റീ​സ് കെ​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യാ​ലെ ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു എ​ന്നും, അ​തി​ന് സി​ബി​ഐ അ​ന്വേ​ക്ഷ​ണം ത​ന്നെ അ​നി​വാ​ര്യ​മെ​ന്നും, അ​തി​ന് സി​പി​എം ത​ട​സ​വാ​ദം ഉ​ന്ന​യി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എം. ഹ​സ​ൻ, പീ​താം​ബ​ര​കു​റു​പ്പ് ,ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, ര​മ​ണി പി.​നാ​യ​ർ, എം.​എ. വാ​ഹീ​ദ്, ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ്, ഇ.​ഷം​സു​ദ്ദീ​ൻ, ആ​നാ​ട് ജ​യ​ൻ, ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, സൊ​ണാ​ൽ​ജ്, ക​ല്ല​റ അ​നി​ൽ​കു​മാ​ർ, എം.​എ ല​ത്തീ​ഫ് ,വാ​മ​ന​പു​രം ര​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

ഉ​ത്രാ​ട രാ​ത്രി​യി​ല്‍ തേ​മ്പാം​മൂ​ട്ടി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ മി​ഥി​ലാ​ജും, ഹ​ഖ് മു​ഹ​മ്മ​ദും കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ​യ​ട​ക്കം പ്ര​തി​ക​ളാ​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചി​രു​ന്നു.

സം​ഭ​വം രാ​ഷ്ടീ​യ വൈ​രാ​ഗ്യ​മാ​ണെ​ന്ന പോ​ലീ​സ് വാ​ദം കോ​ണ്‍​ഗ്ര​സ് നേ​ത്യ​ത്വം ആ​ദ്യം മു​ത​ല്‍​ക്കെ നി​രാ​ക​രി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ വാ​ദ​ങ്ങ​ൾ ശ​രി​വ​യ്ക്കു​ന്ന രീ​തി​യി​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടു കൂ​ടി പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് അ​ടൂ​ർ പ്ര​കാ​ശ് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ആ​വശ്യ​പ്പെ​ടു​ന്ന​ത്.