ജി​ല്ല​യി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി; അം​ബി​ക​യും ​സ്റ്റീ​ഫ​നും പു​തു​മു​ഖ​ങ്ങ​ൾ
Friday, March 5, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ സി​പി​എം മ​ത്സ​രി​ക്കു​ന്ന പ​ത്ത് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി. ആ​റ്റി​ങ്ങ​ലി​ലും അ​രു​വി​ക്ക​ര​യി​ലും ഇ​ക്കു​റി പു​തു​മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. സി​റ്റിം​ഗ് സീ​റ്റാ​യ ആ​റ്റി​ങ്ങ​ലി​ൽ ബി. ​സ​ത്യ​ന് പ​ക​രം മ​ഹി​ളാ നേ​താ​വും ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഒ.​എ​സ്. അം​ബി​ക​യും അ​രു​വി​ക്ക​ര​യി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ടി ജി. ​സ്റ്റീ​ഫ​നും മ​ത്സ​രി​ക്കും. ഏ​ഴ് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യും വാ​മാ​ന​പു​ര​ത്ത് ഡി.​കെ.​മു​ര​ളി​യും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി.​കെ.​പ്ര​ശാ​ന്തും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ.​ആ​ൻ​സ​ല​നും പാ​റ​ശാ​ല​യി​ൽ സി.​കെ.​ഹ​രീ​ന്ദ്ര​നും ക​ഴ​ക്കൂ​ട്ട​ത്ത് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കാ​ട്ടാ​ക്ക​ട​യി​ൽ ഐ.​ബി.​സ​തീ​ഷു​മാ​ണ് വീ​ണ്ട ും മ​ത്സ​ര​ത്തി​ന​റ​ങ്ങു​ന്ന​ത്. നേ​മ​ത്ത് ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട വി.​ശി​വ​ൻ​കു​ട്ടി ത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി.