നെ​യ്യാ​റ്റി​ൻ​ക​ര: രാ​ഷ്ട്രീ​യ​കേ​ര​ളം മ​റ​ക്കാ​ത്ത മ​ണ്ഡ​ലം
Friday, March 5, 2021 11:33 PM IST
എം. ​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ രാ​ഷ്ട്രീ​യ കോ​ളി​ള​ക്ക​ത്തി​നു വേ​ദി​യാ​യി​ത്തീ​ർ​ന്ന മ​ണ്ഡ​ല​മാ​ണു നെ​യ്യാ​റ്റി​ൻ​ക​ര. സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ട ാകു​ന്ന മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്രം തെ​ളി​യു​ന്ന മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ൽ സി​പി​എ​മ്മി​ലെ കെ. ​ആ​ൻ​സ​ല​നാ​ണു ജ​ന​പ്ര​തി​നി​ധി.
ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പ​നം വ​ന്നി​ല്ലെ​ങ്കി​ലും മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹ​ത്തെ ത​ന്നെ സി​പി​എം വീ​ണ്ട ും സ്ഥാ​നാ​ർ​ഥി​യാ​ക്കും. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ എം​എ​ൽ​എ ആ​ർ. ശെ​ൽ​വ​രാ​ജ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എി​വ​രു​ടെ പേ​രു​ക​ളാ​ണു പ​രി​ഗ​ണ​ന​യി​ൽ. ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ വോ​ട്ടി​ന്‍റെ ബ​ലം കോ​ണ്‍​ഗ്ര​സി​നു ത​ന്നെ​യാ​ണ്.
1982ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​താ​ദ​ളി​ലെ എ​സ്.​ആ​ർ. ത​ങ്ക​രാ​ജ് വി​ജ​യി​ച്ചു. എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ആ​ർ.​സു​ന്ദ​രേ​ശ​ൻ നാ​യ​രെ​യാ​ണ് ത​ങ്ക​രാ​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് 87ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ലം ജ​ന​താ​ദ​ളി​ലെ ത​ങ്ക​രാ​ജി​നെ ത​ന്നെ തു​ണ​ച്ചു.
ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​തു കെ.​സി. ത​ങ്ക​രാ​ജ് ആ​യി​രു​ന്നു. എ​ന്നാ​ൽ 91ൽ ​ത​ങ്ക​രാ​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ത​ന്പാ​നൂ​ർ ര​വി​യി​ലൂ​ടെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. 96ലും 2001​ലും മ​ണ്ഡ​ലം ത​ന്പാ​നൂ​ർ ര​വി​യെ തു​ണ​ച്ചു. 2006ൽ ​ര​വി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി​പി​എ​മ്മി​ലെ വി.​ജെ. ത​ങ്ക​പ്പ​ൻ എം​എ​ൽ​എ​യാ​യി. 2011ൽ ​സി​പി​എ​മ്മി​ലെ ആ​ർ.​ശെ​ൽ​വ​രാ​ജ് വി​ജ​യി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ട​ത് ത​ന്പാ​നൂ​ർ ര​വി ത​ന്നെ​യാ​യി​രു​ന്നു. സി​പി​എം വി​ഭാ​ഗീ​യ​ത​യി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നൊ​പ്പം നി​ല​കൊ​ണ്ട ശെ​ൽ​വ​രാ​ജും ജി​ല്ല​യി​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​വും ത​മ്മി​ൽ ശ​ക്ത​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്ത കാ​ല​മാ​യി​രു​ന്നു.
എം​എ​ൽ​എ ആ​യി ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തെ ഞെ​ട്ടി​പ്പി​ച്ചു​കൊ​ണ്ട ് ആ​ർ. ശെ​ൽ​വ​രാ​ജ് സി​പി​എം വി​ട്ടു കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു. എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ലം 2012ൽ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ദി​യാ​യി. ശെ​ൽ​വ​രാ​ജ് കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ഫ്. ലോ​റ​ൻ​സി​നെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കി. സം​സ്ഥാ​ന രാ​ഷ്ട്രീ​യ​മാ​കെ മ​ണ്ഡ​ല​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ടു​ന്പി​രി കൊ​ണ്ട ു നി​ൽ​ക്കെ​യാ​ണ് ആ​ർ​എം​പി നേ​താ​വ് ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല്ല​പ്പെ​ടു​ന്ന​ത്.
കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന പ്ര​ചാ​ര​ണം നി​ല​നി​ൽ​ക്കെ വോ​ട്ടെ​ടു​പ്പു ദി​വ​സം ത​ന്നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ കെ.​കെ. ര​മ​യെ കാ​ണാ​ൻ വ​ട​ക​ര​യി​ലെ വീ​ട്ടി​ൽ പോ​യ​ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​ഗ​തി​യെ ത​ന്നെ പാ​ടേ മാ​റ്റി. വോ​ട്ട​ർ​മാ​ർ ബൂ​ത്തു​ക​ളി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങു​ന്പോ​ൾ വി​എ​സി​ന്‍റെ മാ​റി​ൽ ത​ല​ചാ​യ്ച്ചു കി​ട​ക്കു കെ.​കെ. ര​മ​യു​ടെ ചി​ത്ര​മാ​ണു മ​ന​സി​ലു​ണ്ട ായി​രു​ന്ന​ത്. സി​പി​എ​മ്മി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ വി​എ​സി​ന്‍റെ ഈ ​നി​ല​പാ​ട് കോ​ണ്‍​ഗ്ര​സി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ച്ചു. ഫ​ലം വ​പ്പോ​ൾ 6334 വോ​ട്ടി​ന് ആ​ർ. ശെ​ൽ​വ​രാ​ജ് വി​ജ​യി​ച്ചു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഒ.​രാ​ജ​ഗോ​പാ​ലി​നു 30,507 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.
പാ​ർ​ട്ടി​വി​ട്ട ആ​ർ. ശെ​ൽ​വ​രാ​ജ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച​ത് സി​പി​എ​മ്മി​നു രാ​ഷ്ട്രീ​യ​മാ​യി വ​ലി​യ ക്ഷീ​ണ​മാ​യി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​തു സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​നു അ​ഗ്നി​പ​രീ​ക്ഷ​ണ​വു​മാ​യി.
അ​തു​കൊ​ണ്ട ുത​ന്നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ലു​ണ്ട ായി​രു​ന്ന കെ. ​ആ​ൻ​സ​ല​നെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ഒ​രു ആ​ലോ​ച​ന​യും വേ​ണ്ട ി വ​ന്നി​ല്ല. ശെ​ൽ​വ​രാ​ജ് ത​ന്നെ​യാ​യി​രു​ന്നു ആ​ൻ​സ​ല​ന്‍റെ എ​തി​രാ​ളി. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ ശെ​ൽ​വ​രാ​ജ് വീ​ണു.
മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം പ്ര​ച​ര​ണ വി​ഷ​യ​മാ​ക്കുന്ന​ത്. എ​ന്നാ​ൽ മ​ണ്ഡ​ലം വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​റെ പി​റ​കി​ലാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​ത്.