68 കേ​ന്ദ്ര​ങ്ങ​ളി​ല്‍​കൂ​ടി കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
Friday, March 5, 2021 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ 43 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും 25 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ​ക്ട​ര്‍ ന​വ്ജ്യോ​ത് ഖോ​സ. സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 45 സെ​ഷ​നു​ക​ളാ​യി​ട്ടാ​കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ക. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും 200 പേ​ര്‍​ക്ക് കു​ത്തി​വ​യ്പ് ന​ട​ത്താ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 150 പേ​ര്‍​ക്കും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 100 പേ​ര്‍​ക്കും കു​ത്തി​വ​യ്പ് ന​ല്‍​കും.
60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളു​ള്ള 45നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും​വാ​ക്സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
വാ​ക്സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മേ​ജ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്ത​വ​ര്‍​ക്ക് സ​മീ​പ​ത്തു​ള്ള മ​റ്റു വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്ക​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ 250 രൂ​പ​യാ​ണ് വാ​ക്സി​നേ​ഷ​നു​ള്ള ഫീ​സ്. പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ 18 ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ 10 സെ​ഷ​നു​ക​ളു​ള്ള സ്പെ​ഷ​ല്‍​വാ​ക്സി​നേ​ഷ​ന്‍ ഡ്രൈ​വും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്. ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പാ​ങ്ങ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ത്തു​വ​രെ പു​തി​യ​താ​യി വാ​ക്സി​നേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍ ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ര്‍​ക്കും നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും.