തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെസന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
ബിജെപിയുടെ
വിജയ യാത്രയുമായി
ബന്ധപ്പെട്ട ട്രാഫിക്
ക്രമീകരണങ്ങൾ
ബിജെപിയുടെ വിജയ യാത്രയുമായി ബന്ധപ്പെട്ട് ശംഖുംമുഖം ഭാഗത്തേക്ക് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ശംഖുംമുഖം ജംഗ്ഷന് സമീപം പ്രവർത്തകരെ ഇറക്കിയ ശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി വേളിബോട്ട് ക്ലബ് റോഡിന്റെ ഒരു വശം ബൈ റോഡുകളിലും, വേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് അകത്തുള്ള റോഡുകളിലും, ആൾ സെയിന്റ്സ് മാധവപുരം വേളി റോഡിന്റെ ഒരു വശവും മറ്റ് വാഹനങ്ങൾ കടന്നു പോകുന്നതിന് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്യണം.
ശംഖുംമുഖം ചാക്ക – പേട്ട – പാളയം ബേക്കറി തമ്പാനൂർ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല. അത്യാവശ്യ ഘട്ടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ, ഉണ്ടായിരിക്കേണ്ടതാണ്. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്വപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കണം.
വാഹനങ്ങൾ വഴി
തിരിച്ച് വിടുന്ന
സ്ഥലങ്ങൾ
നാളെ വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ ഒാൾ സെയിന്റ്സ് ഭാഗത്തു നിന്നും ശംഖുംമുഖം വരെയുള്ള റോഡിൽ ഗതാഗതം ക്രമീകരണം ഉള്ളതിനാൽ യാത്രക്കാർ ഇൗ റോഡ് ഒഴിവാക്കി യാത്ര ചെയ്യണം.
ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്തു നിന്നും ശംഖുംമുഖം ഭാഗത്തേക്ക് വൈകുന്നേരം വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
നോ പാർക്കിംഗ്
സ്ഥലങ്ങൾ
·ശംഖുംമുഖം ആൾ സെയിന്റ്സ് ചാക്ക ജംഗ്ഷൻ പേട്ട പാളയം ബേക്കറി പനവിള – തമ്പാനൂർ വരെയുള്ള റോഡ്.
·പനവിള – ബേക്കറി വഴുതക്കാട് വെള്ളയമ്പലം -ശാസ്തമംഗലം വരെയുള്ള റോഡ്.
·ശംഖുംമുഖം പാർക്കിന് ചുറ്റുമുള്ള റോഡ്
ഗതാഗത നിയന്ത്രണങ്ങള്‍ എർപ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ യാത്രകൾ ക്രമീകരിക്കേണ്ടതും, ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ടവർ കല്ലുംമൂട് പൊന്നറ പാലം വലിയതുറ വഴിപോകണം.ശംഖുംമുഖം ഒാൾ സെയിന്റ്സ് ചാക്ക വരെയുള്ള റോഡിൽ നാളെ വഴിയോര കച്ചവടം അനുവദിക്കുന്നതല്ല.
പരാതികൾക്കും നിർദ്ദേശങ്ങൾക്കും ഫോൺ: 04712558731, 04712558732.
നാളത്തെ ഗതാഗത ക്രമീകരണം
നാളെ രാവിലെ എട്ടു മുതൽ 10 വരെയും, ഉച്ചക്ക് രണ്ടു മുതൽ രാത്രി 11 വരെയും എയർപോർട്ട്, ശംഖുംമുഖം, ഒാൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, അണ്ടർ പാസ്, പഞ്ചാപുര, ഫ്ലൈ ഓവർ, പനവിള, മോഡൽ സ്കൂൾ, അരിസ്റ്റോ ജംഗ്ഷൻ, തമ്പാനൂർ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കർശന ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും.
നാളെ ഉച്ചക്ക് മൂന്നു മുതൽ ആറുവരെ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷൻ– മോഡൽ സ്കൂള്‍ –പനവിള –ബേക്കറി വഴുതക്കാട് എസ്.എം.സി വെള്ളയമ്പലം ശാസ്തമംഗലം മരുതുംകുഴി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കർശന ഗതാഗത നിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഉണ്ടായിരിക്കും. ഇൗ റോഡുകളിൽ കർശന പാർക്കിംഗ് നിയന്ത്രണമുള്ളതിനാൽ ഗതാഗത തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. പോലീസ് വാഹനം മാറ്റുമ്പോള്‍ ഉണ്ടാകുന്ന കേടുപാടുകൾക്ക് പോലീസ് ഉത്തരവാദിയാകുന്നതല്ല.