പു​ലി​പ്പേ​ടി:​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Friday, March 5, 2021 11:30 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പു​ളി​മാ​ത്ത്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന അ​ഭ്യൂ​ഹ​ത്തെ​ത്തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് പാ​ലോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജി​ത് പ​റ​ഞ്ഞു.

പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ല​യി​ൽ പ​റ​ക്കോ​ട് കോ​ള​നി​യി​ൽ പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​താ​യി വാ​ർ​ത്ത പ​ര​ന്ന​തി​ന് പി​ന്നാ​ലെ പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക്കാ​രം പാ​ല​ത്തി​ന് സ​മീ​പം, പ​ന്തു​വി​ള കാ​വ​സ്ഥ​ലം , വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ണി​ച്ചോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് ന​ഗ​രൂ​ർ പോ​ലീ​സും, പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യെ ക​ണ്ട​താ​യി അ​റി​യി​ച്ച പ്ര​ദേ​ശ​ത്ത് നി​ന്നും പു​ലി​യു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പു​ല്ല​യി​ൽ പ​റ​ക്കോ​ട് കോ​ള​നി​യി​ലാ​ണ് പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ആ​ദ്യം കോ​ള​നി​ക്കാ​ർ കാ​ണു​ന്ന​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും പ​ന്നി​ക​ൾ വി​ഹ​രി​ക്കു​ന്ന ഇ​വി​ടെ പ​ന്നി​ക​ളെ ഓ​ടി​ക്കു​ന്ന​ന​താ​ണ് ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ വാ​മ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ക​ണി​ച്ചോ​ടും പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം പ​ര​ന്നു. ക​ണി​ച്ചോ​ട് ഭാ​ഗ​ത്ത് നി​ന്നും ന​ദി​ക്ക് കു​റു​കെ​യു​ള്ള ഭാ​ഗ​മാ​ണ് പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കാ​വ​സ്ഥ​ലം ക​ട​ത്തു​ക​ട​വ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ക​വ​സ്ഥ​ലം ക​ട​ത്തു​ക​ട​വി​ൽ ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന തോ​ണി​ക്കാ​ര​നാ​ണ് അ​ങ്ങേ​ക്ക​ര​യ്ക്ക​ലി​ൽ നി​ന്നും ന​ദി​യി​ലൂ​ടെ വ​ള്ള​വു​മാ​യി വ​ര​വെ പു​ലി​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ജീ​വി മ​റു​ക​ര​യി​ൽ ന​ദി​തീ​ര​ത്ത് നി​ന്ന് വെ​ള്ളം​കു​ടി​ക്കു​ന്ന​താ​യി ക​ണ്ട​ത്. കു​റ​ച്ച് സ​മ​യ​ത്തി​ന​കം ഈ ​ജീ​വി ഇ​വി​ടെ നി​ന്നും സ​മീ​പ​ത്തെ തോ​ടി​ന് സ​മീ​പ​ത്തേ​ക്ക് മ​റ​ഞ്ഞ​താ​യി ഇ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യി​ൽ നി​ന്നും പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് പു​ലി​യാ​കി​ല്ലെ​ന്നും ലി​യോ​പാ​ഡ് ക്യാ​റ്റ് എ​ന്ന ഇ​ന​ത്തി​ലു​ള്ള നീ​ള​മു​ള്ള വ​ള്ളി​പ്പൂ​ച്ച​യോ , ഫി​ഷിം​ഗ് ക്യാ​റ്റോ ആ​കാ​മെ​ന്നാ​ണ് വ​നം വ​കു​പ്പ് നി​ഗ​മ​നം. ജീ​വി​യെ ക​ണ്ട കാ​വ​സ്ഥ​ല​ത്തും, പു​ല്ല​യി​ൽ, പ​ന്തു വി​ള ഭാ​ഗ​ങ്ങ​ളി​ലും വ​നം വ​കു​പ്പ് കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.