അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ആ​പ്റ്റി​ന്‍റെ തി​രു​വ​ന​ന്ത​പു​രം പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മാ ഇ​ൻ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗ്, ഡി​പ്ലോ​മ ഇ​ൻ മ​ൾ​ട്ടി​മീ​ഡി​യ എ​ന്നീ ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​സ​എ​സ്എ​ൽ​സി.​പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ,മ​റ്റ​ർ​ഹ വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സ് സൗ​ജ​ന്യ​മാ​ണ്. പ​ഠ​ന കാ​ല​യ​ള​വി​ൽ സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. ഒ​ബി​സി, എ​സ്ഇ​ബി​സി, മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​രു​മാ​ന പ​രി​ധി​യ്ക്ക് വി​ധേ​യ​മാ​യി ഫീ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കും.​
അ​പേ​ക്ഷാ​ഫോം 100 രൂ​പ​യ്ക്ക് സെ​ന്‍റ​റി​ൽ നി​ന്ന് വാ​ങ്ങു​ക​യോ www.ca ptkerala.com ൽ ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് 100 രൂ​പ​യു​ടെ സി​ആ​പ്റ്റി​ന്‍റെ പേ​രി​ൽ മാ​റാ​വു​ന്ന ഡി​ഡി സ​ഹി​ത​മോ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ (വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ജാ​തി, വ​രു​മാ​നം) പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 17ന​കം ല​ഭി​ക്ക​ണം. വി​ലാ​സം: കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് പ്രി​ന്‍റിം​ഗ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്, ട്രെ​യി​നിം​ഗ് ഡി​വി​ഷ​ൻ, പു​ന്ന​പു​രം, വെ​സ്റ്റ്ഫോ​ർ​ട്ട്, തി​രു​വ​ന​ന്ത​പു​രം 695024. ഫോ​ൺ: 04712474720, 2467728.