സ​പ്ലൈ​കോ​യു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ളിൽ മോ​ഷ​ണ​ശ്ര​മം
Friday, March 5, 2021 11:30 PM IST
നേ​മം : സ​പ്ലൈ​കോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ മോ​ഷ​ണ​ശ്ര​മം .നേ​മം യു​പി സ്കൂ​ളി​ലെ മൂ​ന്ന് മു​റി​ക​ളാ​ണ് സ​പ്ലൈ​കോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​ക​ൾ കു​ത്തി തു​റ​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്. സ്റ്റോ​ക്ക് പൂ​ർ​ണ​മാ​യും പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ ക​ഴി​യൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല​ത്തെ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ് മാ​ർ​ച്ച് മു​ത​ൽ നേ​മം സ്കൂ​ളി​ൽ പാ​യ്ക്കിം​ഗ് സെ​ന്‍റ​ർ സ​പ്ലൈ​കോ തു​ട​ങ്ങി​യ​ത്. സ​പ്ലൈ​കോ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.​സ്കൂ​ളി​ലെ വേ​റെ ചി​ല മു​റി​ക​ളും കു​ത്തി തു​റ​ന്നി​ട്ടു​ണ്ട്.