വാഹനാപകടത്തിൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്
Friday, March 5, 2021 11:30 PM IST
ശ്രീ​കാ​ര്യം : ക​ഴ​ക്കു​ട്ടം ദേ​ശീ​യ പാ​ത​യി​ൽ മു​ക്കോ​ല​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ ക​ണ്ട​യ്ന​ർ ലോ​റി​യും മി​നി​ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി ജി​തി​ൻ രാ​ജ് (29) ലോ​റി ഡ്രൈ​വ​ർ ചേ​ർ​ത്ത​ല സ്വ​ദേ​ശി മ​ണി​യ​ൻ​പി​ള്ള എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴ​ക്കൂ​ട്ടം ചാ​ക്ക​യി​ലേ​ക്ക് പോ​കു​ന്ന ക​ണ്ട​യ്ന​ർ ലോ​റി മു​ക്ക​ലോ​യ്ക്ക​ൽ ജം​ഗ്ഷ​നി​ലെ സി​ഗ്ന​നി​ൽ നി​ർ​ത്തു​ക​യും ക​ണ്ട​യ്ന​ർ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ മു​ൻ​വ​ശ​ത്ത് ത​ടി ക​യ​റ്റി വ​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യും ലോ​റി ഡ്രൈ​വ​ർ വാ​തി​ൽ ഇ​ള​കി പു​റ​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.​അ​പ​ക​ട​സ​മ​യ​ത്ത് ലോ​റി ഉ​രു​ണ്ടു സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​യും യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം ക​യ​റു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്തു​മ്പ പോ​ലീ​സ് പ​റ​ഞ്ഞു.​പ​രി​ക്കേ​റ്റ ജി​തി​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.