മാ​ല പി​ടി​ച്ചു​പ​റി​ച്ച​താ​യി പ​രാ​തി
Friday, March 5, 2021 11:30 PM IST
നേ​മം : ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ചോ​ദി​ച്ചെ​ത്തി​യ ആ​ൾ മാ​ല പി​ടി​ച്ചു​പ​റി​ച്ച​താ​യി പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ പ​ള്ളി​ച്ച​ൽ പു​ന്ന​മൂ​ട് റോ​ഡി​ന് സ​മീ​പ​ത്തെ ആ​മി ബേ​ക്ക​റി​യി​ലാ​ണ് സം​ഭ​വം. ക​ട​യു​ട​മ​യാ​യ വി​നി​ത്കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ അ​മ്മ ജ​യ​ശ്രീ (53) ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യാ​ണ് പൊ​ട്ടി​ച്ച​ത്. വി​നീ​തും കു​ടും​ബ​വും പു​റ​ത്ത് പോ​യ​തി​നാ​ൽ ജ​യ​ശ്രീ​യെ ക​ട നോ​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ ആ​ദ്യം ജ്യൂ​സ് ചോ​ദി​ച്ചെ​ന്നും അ​ത് കു​ടി​ച്ച​ശേ​ഷം ചോ​ക്ലേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​ത് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല​പൊ​ട്ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ൽ സ്റ്റാ​ർ​ട്ട് ചെ​യ്ത് വെ​ച്ചി​രു​ന്ന ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ ചി​കി​ത്സ

കാ​ട്ടാ​ക്ക​ട: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടു മു​ത​ൽ 10 വ​രെ പ്ര​സൂ​തി​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ ആ​ർ​ത്ത​വ ത​ക​രാ​റു​ക​ൾ, വ​ന്ധ്യ​ത, വെ​ള്ള​പോ​ക്ക്, സ്ത​ന​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ത്രീ ​രോ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ നി​ര​ക്കി​ൽ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ത്തു​ന്നു. ഫോ​ണ്‍: 0471-2295919, 2295920.

പ​രി​ശോ​ധ​നാ ക്യാ​മ്പ്

നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ തൈ​റോ​യ്ഡ് ര​ക്ത​പ​രി​ശോ​ധ​ന ക്യാ​മ്പും, നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ത്തു​ന്നു. ഇ​ന്ന് ആ​നാ​ട്ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും , നാ​ളെ പ​ന​വൂ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി, എ​ട്ടി​ന് വെ​മ്പാ​യം ഹോ​മി​യോ ആ​ശു​പ​ത്രി,ഒ​ന്പ​തി​ന് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ചു ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ല്‍.​പി.​ശാ​ന്തി അ​റി​യി​ച്ചു. മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന 50 പേ​ര്‍​ക്കാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന.