തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് എട്ട്,ഒന്പതു തീയതികളിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ സ്ത്രീകൾക്കായി സൗജന്യ പരിശോധനാ ക്യാമ്പ് നടത്തും. ക്യാന്പിന് ഡോക്ടർമാരായ ഇന്ദിര അമ്മ, ജാൻസി , റോസ് മറിയാജോൺ, സെലിൻ ജോയൽ, നയൻതാര, ലക്ഷ്മി നായർ തുടങ്ങിയവർ നേതൃത്വം നൽകും. ജനറൽ സർജറി, ഗൈനക്കോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ,ഇൻടി, മെഡിക്കൽ ജനറ്റിറ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശോധന. ബിപി, ഷുഗർ, തൈറോയ്ഡ് ടെസ്റ്റ്, ബ്രസ്റ്റ് സ്ക്രീനിംഗ്, എച്ചബി ടെസ്റ്റ് എന്നിവ സൗജന്യമാണ്. എക്സ്റേ, ലാബ് പരിശോധനകൾ, ഇസിജി എന്നിവക്കു മുപ്പതു ശതമാനം ഇളവ് ലഭിക്കും. അറുപതു വയസിനു മുകളിലുള്ള ഡോക്ടർമാർ നിർദശിക്കുന്ന പത്തു പേർക്ക് സൗജന്യ സ്കാനിംഗ്, സൗജന്യ കേൾവി പരിശോധന എന്നിവ അനുവദിക്കും.
കേൾവി ഉപകരണങ്ങൾക്ക് മുപ്പതു ശതമാനം ഇളവ് ലഭിക്കും(ഫൈൻ ട്യൂണിംഗ് സൗജന്യമായി നൽകും). സർജറി ആവശ്യമുള്ളവർക്കും പ്രത്യക ആനുകൂല്യങ്ങൾ നൽകും.വനിതകൾക്ക് എക്സിക്യൂട്ടീവ് ചെക്കപ്പിന് നാൽപ്പതു ശതമാനം കിഴിവ് ലഭിക്കും. ഫോൺ: 9645229850, 8075026226 .