ആ​ർ​മി റി​ക്രൂ​ട്ട​്മെ​ന്‍റ് മേ​ധാ​വി ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, March 5, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി, ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ പ്ര​ദീ​പ് സി.​നാ​യ​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​തോ​ടെ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി​ക്ക് സ​മാ​പ​ന​മാ​യി.

ഇ​ന്നു മു​ത​ൽ 12 വ​രെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും മാ​ഹി-​ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​മാ​യി റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ 3500 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തെ​ന്ന് ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്‍റ് മേ​ധാ​വി പ​റ​ഞ്ഞു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് റാ​ലി ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.