പ​ഠ​ന ഗ​വേ​ഷ​ണ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 4, 2021 11:45 PM IST
ശ്രീ​കാ​ര്യം : അ​ന്ത​ര്‍​ദേ​ശീ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ പ​ഠ​ന ഗ​വേ​ഷ​ണ ലൈ​ബ്ര​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ.​ബി. സു​ഗീ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​മു​ബാ​റ​ക് പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​ശ്വ​മാ​ന​വി​ക​ത​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം കൊ​ടു​ത്ത മ​ഹാ​പ്ര​വാ​ച​ക​നാ​ണ് ഗു​രു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്ത​ര്‍​ദേ​ശീ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ലോ​ഗോ ശി​വ​ഗി​രി​മ​ഠ​ത്തി​ലെ സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ പ്ര​കാ​ശ​നം ചെ​യ്തു. പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ ആ​ത്മോ​പ​ദേ​ശ​ശ​ത​കം പ​ഠ​ന​കോ​ഴ്സ് സാം​സ്കാ​രി​ക​കാ​ര്യ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​അ​ജി​ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​നാ​രാ​യ​ണ​ഗു​രു ഡി​ഗ്രി​ത​ല കോ​ഴ്സി​ന്‍റെ സി​ല​ബ​സ് നി​ര്‍​മാ​ണ ശി​ൽ​പ്പ​ശാ​ല സ്വാ​മി സൂ​ക്ഷ്മാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഠ​ന​കോ​ഴ്സ് രൂ​പ രേ​ഖ ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ര്‍​വ​ക​ലാ​ശാ​ല പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​വി. സു​ധീ​ര്‍ അ​വ​ത​രി​പ്പി​ച്ചു.