ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യ​ാഞ്ജ​ലി
Thursday, March 4, 2021 11:45 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​മ​ന​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ഒാ​ടെ​യാ​ണ് ഇ​വ​ർ പ​ഠി​ച്ച വെ​ള്ള​നാ​ട് ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ.​വി ആ​ൻ​ഡ് എ​ച്ച്എ​സ്എ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച​ശേ​ഷ​മാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ച്ച​ത്.
വെ​ള്ള​നാ​ട് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ചാ​ങ്ങ സൗ​മ്യ​ഭ​വ​നി​ൽ സൂ​ര്യ(14)​ വെ​ളി​യ​ന്നൂ​ർ അ​ഞ്ജ​ന​യി​ൽ അ​ക്ഷ​യ്കൃ​ഷ്ണ(14)​യു​മാ​ണ് ക​ര​മ​ന​യാ​റ്റി​ൽ വെ​ളി​യ​ന്നൂ​ർ വി​ല്ലി​പ്പാ​റ ക​ട​വി​ൽ മു​ങ്ങി മ​രി​ച്ച​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷ​മാ​ണ് ഉ​ച്ച​യോ​ടെ​സ്കൂ​ളി​ൽ എ​ത്തി​ച്ച​ത്.
സ്കൂ​ളി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം വെ​ള്ള​നാ​ട് ശ​ശി, സി.​ശി​വ​ൻ കു​ട്ടി, എം.​രാ​ജേ​ന്ദ്ര​ൻ, മു​ള​യ​റ​ര​തീ​ഷ്, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ശോ​ഭ​ൻ കു​മാ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പൊ​തു ദ​ർ​ശ​ന​ത്തി​ന് ശേ​ഷം 2.15 ഓ​ടെ മൃ​ത​ദേ​ഹം വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​ൽ സൂ​ര്യ​യു​ടെ മൃ​ത​ദേ​ഹം 3.30 ഓ​ടെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ശ്മ​ശാ​ന​ത്തി​ലും ​അ​ക്ഷ​യ്കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ലും സം​സ്ക​രി​ച്ചു.