ഒ​ന്നാം പ്ര​തി​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ വി​ധി എ​ട്ടി​ന്
Thursday, March 4, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ട​കം​പ​ള്ളി ഭൂ​മി ത​ട്ടി​പ്പു കേ​സി​ലെ ഒ​ന്നാം പ്ര​തി എ.​എം. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വ്യാ​ജ ത​ണ്ട​പ്പേ​രി​ൽ പ്ര​മാ​ണ​ങ്ങ​ൾ നി​ർ​മി​ച്ചു ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​ൻ ഒ​ന്നാം പ്ര​തി ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ ശ്ര​മി​ച്ചി​രു​ന്നു.
പ്ര​തി​യു​ടെ വി​ടു​ത​ൽ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ൽ അ​തു കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന് സി​ബി​ഐ വാ​ദി​ച്ചു. എ​ന്നാ​ൽ ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട വ​സ്തു മാ​ത്ര​മാ​മു വി​ൽ​പ​ന ന​ട​ത്തി​യി​ട്ടു​ള്ളു എ​ന്നും താ​ൻ നി​യ​മ​പ​ര​മാ​യ കാ​ര്യം മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ എ​ന്നും പ്ര​തി​ഭാ​ഗം സി​ബി​ഐ​ക്ക് മ​റു​പ​ടി ന​ൽ​കി.
വ്യാ​ജ​ത​ണ്ട പേ​രി​ൽ പ്ര​മാ​ണ​ങ്ങ​ൾ നി​ർ​മി​ച്ച് ഇ​രു​പ​തോ​ളം അ​ധാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി 44.5 ഏ​ക്ക​ർ ഭൂ​മി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് സി​ബി​ഐ കേ​സ്.ക​ട​കം​പ​ള്ളി ഭൂ​മി ത​ട്ടി​പ്പു കേ​സി​ൽ സി​ബി​ഐ 2017 ജൂ​ണ്‍ ആ​റി​നാ​ണു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഗ​ണ്‍​മാ​ൻ സ​ലിം രാ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ളാ​ണു​ള്ള​ത്.