തി​രു​വ​ല്ലം ഉ​ണ്ണി​യെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു
Thursday, March 4, 2021 11:44 PM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ലെ ഒ​ളി​താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​കൂ​ടി​യ മോ​ഷ്ടാ​വ് തി​രു​വ​ല്ലം ഉ​ണ്ണി (48) യെ ​തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു. മാ​റ​ന​ല്ലൂ​ർ വ​ണ്ട​ന്നൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ​മോ​ഷ​ണം ന​ട​ത്തി​യ രീ​തി​ക​ളും വ​ഴി​ക​ളും എ​ല്ലാം ഉ​ണ്ണി വി​ശ​ദ​മാ​യി പ​റ​ഞ്ഞു കൊ​ടു​ത്തു. മോ​ഷ​ണ​ത്തി​ന് സ​ഹാ​യ​ത്തി​നാ​യി ര​ണ്ടു​പേ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
​വ​ണ്ട​ന്നൂ​രി​ലെ മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ലെ കാ​ർ ഷെ​ഡ് കു​ത്തി​ത്തു​റ​ന്ന് റ​ബ്ബ​ർ ഷീ​റ്റ് മോ​ഷ്ടി​ച്ച​തും വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും, മെ​ത്ത, ക​ല്യാ​ണ​സാ​രി, അ​രി എ​ന്നി​വ മോ​ഷ്ടി​ച്ച​തും ഉ​ണ്ണി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21നാ​ണ് കാ​ട്ടാ​ക്ക​ട ക​ട്ട​ക്കോ​ട് ക​രി​യം​കോ​ടു​ള്ള തി​രു​വ​ല്ലം ഉ​ണ്ണി​യു​ടെ ഒ​ളി​ത്താ​വ​ളം നാ​ട്ടു​കാ​രും മോ​ഷ​ണ​ത്തി​നി​ര​യാ​യ​വ​രും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ​ത്.​നെ​ടി​യാ​ങ്കോ​ട് ഉ​ള്ള ഒ​ലീ​വി​യ ഫാ​ൻ​സി കു​ത്തി തു​റ​ന്നു ന​ട​ത്തി​യ മോ​ഷ​ണ​ത്തെ തു​ട​ർ​ന്നു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ട​യു​ട​മ​യും കൂ​ട്ട​രും ര​ണ്ടു മാ​സ​ത്തോ​ളം വി​വി​ധ​യി​ട​ങ്ങ​ളി​ൽ 1500 ഓ​ളം സു​ര​ക്ഷാ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു തി​രു​വ​ല്ലം ഉ​ണ്ണി​യു​ടെ ര​ഹ​സ്യ സ​ങ്കേ​തം കാ​ട്ടാ​ക്ക​ട ക​രി​യം​കോ​ട് പാ​റാം​കു​ഴി​യി​ലു​ള്ള ഒ​ളി​കേ​ന്ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി ഷാ​ഡോ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഒ​ളി​താ​വ​ള​ത്തി​ൽ നി​ന്നും ല​ക്ഷ ക​ണ​ക്കി​ന് രൂ​പ​യു​ടെ മോ​ഷ​ണ വ​സ്തു​ക്ക​ളും സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​തെ​ല്ലാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.