കു​ടി​വെ​ള്ള​ക്ഷാ​മം: വി​ള​വൂ​ർ​ക്ക​ലി​ൽ ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞു
Tuesday, March 2, 2021 11:39 PM IST
കാ​ട്ടാ​ക്ക​ട : കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​ള​വൂ​ർ​ക്ക​ലി​ൽ നാ​ട്ടു​കാ​ർ ടാ​ങ്ക​ർ ലോ​റി ത​ട​ഞ്ഞു. മ​റ്റു പ​ഞ്ചാ​യ​ത്തി​ലേ​ക്കും ന​ഗ​ര​ത്തി​ലേ​ക്കും ഇ​വി​ടെ നി​ന്നും ജ​ലം വി​ത​ര​ണം ന​ട​ത്തു​ന്ന​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ടാ​ങ്ക​റു​ക​ൾ ത​ട​ഞ്ഞ​ത്.
വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​തെ ചൂ​ഴാ​റ്റു​കോ​ട്ട കു​ടി​വെ​ള്ള പ​മ്പ് ഹൗ​സി​ൽ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്കും കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​മ്പ് ഹൗ​സി​നു മു​ന്നി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തി.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​രി​ഹാ​രം കാ​ണാ​നാ​യി പ​മ്പ് ഹൗ​സി​ൽ എ​ത്തി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പ​ടെ എ​ത്തി സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും വി​ള​വൂ​ർ​ക്ക​ലി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​തോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ര​ത്തി​ൽ. ഡി ​ജോ​ണി, സി .​ഷി​ബു, റോ​സ് മേ​രി, ആ​ർ. എ​സ്. രാ​കേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.