സ്പെ​ഷ്യാ​ലി​റ്റി തി​യ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 2, 2021 11:39 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കാ​രേ​റ്റ് പ്രോ ​കെ​യ​ർ ഹോ​സ്പി​റ്റ​ലി​ൽ ന​വീ​ക​രി​ച്ച ഓ​ർ​ത്തോ പീ​ഡി​ക് സ്പെ​ഷ്യാ​ലി​റ്റി തി​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ ഉ​പ​ക​ര​ണ വി​ത​ര​ണ​വും അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ച്ചു. പ്രോ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ വൈ. ​അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
​പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ക​ബീ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബാ​ല​ച​ന്ദ്ര​ൻ, ര​വീ​ന്ദ്ര ഗോ​പാ​ൽ, ലി​സി, വാ​മ​ന​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പി. ​നാ​യ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജി​നീ​ഷ് രാ​ജ്, ഡോ. ​വി​വേ​ക് ലാ​ൽ, ഡോ.​രാ​ജീ​വ്, ഡോ.​പ്രി​യ, ഹോ​സ്പി​റ്റ​ൽ മ​നേ​ജ​ർ അ​ന​സ് എം. ​മു​ഹ​മ്മ​ദ്, കൃ​ഷ്ണ​കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ത്സ​വം
ആ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട് : മു​ണ്ടേ​ല വ​ലി​യ​തൃ​ക്കോ​വി​ല്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം ആ​രം​ഭി​ച്ചു. 11ന് ​സ​മാ​പി​ക്കും. ഇ​ന്നു മു​ത​ല്‍ പ​ത്തു​വ​രെഎ​ല്ലാ​ദി​വ​സ​വും ക്ഷേ​ത്ര​ച​ട​ങ്ങു​ക​ള്‍.
അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഐ​ശ്വ​ര്യ പൂ​ജ. ഒ​ന്പ​തി​ന് രാ​വി​ലെ 8.30ന് ​കു​ങ്കു​മാ​ഭി​ഷേ​കം. 10ന് ​രാ​ത്രി എ​ട്ടി​ന് പ​ള്ളി​വേ​ട്ട.
11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ണ്ടാ​ര​അ​ടു​പ്പി​ല്‍ പൊ​ങ്കാ​ല. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​റാ​ട്ടു​ക​ട​വി​ലേ​യ്ക്ക് എ​ഴു​ന്ന​ള്ള​ത്ത്. ഏ​ഴി​ന് അ​ല​ങ്കാ​ര​ദീ​പാ​രാ​ധ​ന. 8.30മു​ത​ല്‍ യാ​മ​പൂ​ജ ആ​രം​ഭം.