ആരോടും മമതയില്ലാതെ
Tuesday, March 2, 2021 11:36 PM IST
എം. ​പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് മ​ണ്ഡ​ല​മാ​ണു 2011ൽ ​വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​മാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​ത്. പൊ​തു​വേ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും രാ​ഷ്ട്രീ​യ​മാ​യി സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ലം. ജാ​തി, മ​ത​സ​മ​വാ​ക്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ലെ ജ​ന​വി​ധി​യെ സ്വാ​ധീ​നി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം. 2001 വ​രെ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​യി​രു​ന്നു പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു പോ​രാ​ട്ടം. എ​ന്നാ​ൽ ഇ​പ്പോ​ൾ ചി​ത്രം മാ​റി. ബി​ജെ​പി സ​ജീ​വ​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ത്രി​കോ​ണ മ​ത്സ​ര​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന​ത്തു പ്ര​തീ​ക്ഷ പു​ല​ർ​ത്തു എ ​പ്ല​സ് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ണ് ഇ​പ്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ്.
സി​പി​എം നേ​താ​വ് എം. ​വി​ജ​യ​കു​മാ​റി​നെ നാ​ലു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​യ​ച്ച മ​ണ്ഡ​ല​മാ​ണ് ഇ​പ്പോ​ൾ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​മെ​ന്നു പേ​രു​ള്ള പ​ഴ​യ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്. 1987, 1991, 1996, 2006 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​ണു വി​ജ​യ​കു​മാ​ർ ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത്. 96ൽ ​നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യും 2006ൽ ​മ​ന്ത്രി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഇ​തി​നി​ട​യി​ൽ 2001 ൽ ​അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ലെ കെ. ​മോ​ഹ​ൻ​കു​മാ​റി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. നോ​ർ​ത്ത് മ​ണ്ഡ​ലം വ​ട്ടി​യൂ​ർ​ക്കാ​വാ​യ​തോ​ടെ ഇ​ട​തു​മു​ണ​ണി​ക്കു കാ​ലി​ട​റി. കെ. ​മു​ര​ളീ​ധ​ര​നി​ലൂ​ടെ 2011ൽ ​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.
ഇ​ട​തു​സ്ഥാ​നാ​ർ​ഥി ചെ​റി​യാ​ൻ ഫി​ലി​പ്പി​നെ​യാ​ണു മു​ര​ളീ​ധ​ര​ൻ തോ​ൽ​പ്പി​ച്ച​ത്. 2016ലും ​മു​ര​ളീ​ധ​ര​ൻ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 2016ൽ. ​ബി​ജെ​പി​യു​ടെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും സി​പി​എ​മ്മി​ലെ ടി.​എ​ൻ. സീ​മ​യു​മാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ എ​തി​രാ​ളി​ക​ൾ. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​യി​രു​ന്നു വ​ട്ടി​യൂ​ർ​ക്കാ​വ് വേ​ദി​യാ​യ​ത്. കു​മ്മ​ന​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ടു​മാ​ത്രം വ​ട്ടി​യൂ​ർ​ക്കാ​വ് പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വ​പ്പോ​ൾ കു​മ്മ​നം ര​ണ്ട ാം സ്ഥാ​ന​ത്തെ​ത്തു​ക​യും സി​പി​എം സ്ഥാ​നാ​ർ​ഥി ടി.​എ​ൻ.​സീ​മ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ടു​ക​യും ചെ​യ്തു. 7622 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കെ.​മു​ര​ളീ​ധ​ര​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ച​തോ​ടെ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി. തി​രു​വ​ന​ന്ത​പു​രം മേ​യ​ർ അ​ഡ്വ. വി.​കെ. പ്ര​ശാ​ന്തി​നെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കി. ഏ​റെ കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​മൊ​ടു​വി​ൽ കെ.​മോ​ഹ​ൻ​കു​മാ​റി​നെ​യാ​ണു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. എ​സ്. സു​രേ​ഷ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യി. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ൽ വി.​കെ.​പ്ര​ശാ​ന്ത് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. സി​പി​എ​മ്മി​ൽ നി​ന്നും കെ.​മു​ര​ളീ​ധ​ര​നി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​നു ന​ഷ്ട​മാ​കു​ക​യും ചെ​യ്തു. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണു വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഈ ​ചെ​റി​യ കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​തൊ​ണു വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ വാ​ദം.
എ​ന്നാ​ൽ യു​ഡി​എ​ഫ് തു​ട​ങ്ങി​വ​ച്ച വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​ന​മ​ട​ക്ക​മു​ള്ള ഒ​രു പ​ദ്ധ​തി​യും മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ എം​എ​ൽ​എ​യ്ക്കും സ​ർ​ക്കാ​രി​നും ക​ഴി​ഞ്ഞി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണു പ്ര​തി​പ​ക്ഷ​ത്തി​നു പ​റ​യാ​നു​ള്ള​ത്. മാ​റി​മാ​റി വ​ന്ന ര​ണ്ട ു മു​ന്ന​ണി​ക​ളും വ​ട്ടി​യൂ​ർ​ക്കാ​വി​ന്‍റെ വി​ക​സ​ന​ത്തെ മു​ര​ടി​പ്പി​ച്ചൂ​വെ​ന്ന ആ​ക്ഷേ​പ​മാ​ണു ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ വി​ക​സ​നം മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടി ച​ർ​ച്ച​യാ​കു​ക​യാ​ണ്.
മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ വി.​കെ.​പ്ര​ശാ​ന്തി​നെ ത​ന്നെ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​ക്കും. വേ​ണു രാ​ജാ​മ​ണി​യോ ജ്യോ​തി വി​ജ​യ​കു​മാ​റോ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റും കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റു​മാ​യ വി.​വി.​രാ​ജേ​ഷ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കാ​നാ​ണു സാ​ധ്യ​ത. ഇ​ക്കു​റി​യും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണു വ​ട്ടി​യൂ​ർ​ക്കാ​വ് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ പോ​കു​ന്ന​ത്.